മദ്യലഹരിയില്‍ നവവധുവിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് വരന്റെ പിതാവ്!!! അപ്രതീക്ഷിത ചുംബനത്തില്‍ ഞെട്ടി വധു!!! ഒടുവില്‍ സ്്‌റ്റേജില്‍ കയ്യാങ്കളി

ബെയ്ജിങ്: മദ്യലഹരിയില്‍ വിവാഹ വേദിയിലില്‍ വെച്ച് വരന്റെ പിതാവ് നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. ചൈനയിലെ ബെയ്ജിംഗിലാണ് സംഭവം. വധുവിനൊപ്പം സ്റ്റേജിലേക്ക് നടന്നു വരികയായിരുന്ന വരന്റെ പിതാവ് യുവതിയെ ആലിംഗനം ചെയ്ത് ചുംബിക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്ന ചുംബനത്തില്‍ വധുവും കണ്ടു നിന്നവരും ഞെട്ടി.

നൂറുകണക്കിന് ആളുകളുടെ മുന്‍പില്‍ വെച്ചായിരുന്നു പിതാവിന്റെ ചുംബനം. പെട്ടെന്ന് തന്നെ ആളുകളില്‍ ചിലര്‍ കൈയടിക്കുകയും മറ്റ് ചിലര്‍ ബഹളം വെക്കുകയും ചെയ്തു. തുടര്‍ന്ന് സത്കാര വേദിയില്‍ ഒരു കൈയാങ്കളി തന്നെ നടന്നു. അലങ്കരിച്ച സ്റ്റേജ് ഇളകുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍ ഇയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും വരന്റെ ബന്ധുക്കള്‍ അറിയിച്ചതോടെ പ്രശ്‌നം ഒത്തു തീര്‍പ്പായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പുറത്തു വന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ വിശദീകരണവുമായി ഇരുവീട്ടുകാരും രംഗത്തെത്തി.

pathram desk 1:
Leave a Comment