സൗദിയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 12 ലക്ഷം തൊഴിലവസരങ്ങള്‍

റിയാദ്: സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാന്‍ സുപ്രധാന തീരുമാനവുമായി തൊഴില്‍ മന്ത്രാലയം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2022 വരെ പ്രതിവര്‍ഷം ശരാശരി രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.8ല്‍ നിന്ന് 9 ശതമാനമാക്കി കുറയ്ക്കുകയാണ് ലക്ഷ്യം. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാന്‍ പ്രത്യേക ഏജന്‍സി രൂപികരിച്ചു. സമ്പൂര്‍ണ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തൊഴില്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
2022 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം ശരാശരി 24,0000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം വ്യക്തമാക്കി. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2022 ഓടെ ഒന്‍പതു ശതമാനമായി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കു പ്രകാരം സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമാണ്.
സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക വകുപ്പ് സ്ഥാപിക്കുന്നതിന് മന്ത്രിസഭാ തീരുമാനിച്ചിരുന്നു. സ്വദേശികള്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഈ വര്‍ഷം കൂടുതല്‍ മേഖലകളിലാണ് സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്. ഇത് മറ്റുരാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളെ പ്രതിസന്ധിയിലാക്കും. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളുടെ തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കും.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment