സയനോര ആദ്യമായി സംഗീതസംവിധായികയാകുന്ന ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലെ ചക്കപ്പാട്ട് വൈറല്‍

സയനോര ആദ്യമായി സംഗീതസംവിധായികയാകുന്ന ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലെ ചക്കപ്പാട്ട് വൈറല്‍. സാധാരണ കുടുംബത്തിലെ മക്കളും പേരമക്കളും ചേര്‍ന്ന് ചക്ക വിഭവങ്ങള്‍ ഉണ്ടാക്കുന്ന രംഗങ്ങള്‍ക്കൊപ്പം പാട്ട് ഒരുക്കിയിരിക്കുന്നത്. സന്നിദാനന്ദന്‍, ആര്‍ജെ നിമ്മി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറന്മൂടാണ് കുട്ടന്‍പിള്ളയുടെ വേഷത്തിലെത്തുന്നത്. മിഥുന്‍ രമേഷ്, ബിജു സോപാനം, ശ്രിന്ദ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

pathram:
Leave a Comment