ജനങ്ങളുടെ ബുദ്ധിമുട്ട് പ്രശ്‌നമല്ല; ബസ് സമരത്തിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ പേടിച്ച് പിണറായി സര്‍ക്കാര്‍

കോഴിക്കോട്: ജനങ്ങള്‍ ഇനിയും ബുദ്ധിമുട്ടണം. ബസ് സമരക്കാര്‍ക്കെതിരേ കുടത്ത നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍. സ്വകാര്യ ബസ് സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ചു നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. സമരം തുടരുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു.
പ്രശ്‌ന പരിഹാരത്തിനു തയാറാണെന്ന സ്വകാര്യ ബസുടമകളുടെ അറിയിപ്പിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. എന്നാല്‍ ചര്‍ച്ച തുടങ്ങിയതിനുശേഷം സ്ഥലത്തെത്തിയ യൂണിയന്‍ ഭാരവാഹിയെ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസും മറ്റു യൂണിയന്‍ ഭാരവാഹികളും ചേര്‍ന്നാണു തര്‍ക്കം ഒഴിവാക്കിയത്. വിദ്യാര്‍ഥികളുെട നിരക്ക് കൂട്ടണമെന്ന ബസ് ഉടമകളുടെ ആവശ്യത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫും പ്രതിഷേധ പ്രകടനം നടത്തി.
കൂട്ടിയ ബസ് ചാര്‍ജ് വീണ്ടും വര്‍ധിപ്പിക്കാന്‍ തയാറല്ലെന്നു മന്ത്രി കഴിഞ്ഞ ദിവസം ഭാരവാഹികളെ അറിയിച്ചിരുന്നു. എന്നാല്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന മന്ത്രിയുടെ നിലപാടിനെത്തുടര്‍ന്നാണ് ഇന്നു യോഗം ചേരുന്നത്. സമരത്തിന്റെ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസുകള്‍ പൂര്‍ണമായി മുടങ്ങി. അതേസമയം ബസ് സമരം തുടരുന്നതില്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് അനുഭഴിക്കുന്നുണ്ട്. ഒരു രൂപ കൂട്ടിയിട്ടും കര്‍ശന നടപടി സ്വീകരിക്കാത്തതില്‍ സര്‍ക്കാരിനെതിരേ ജനരോഷം ഉയര്‍ന്നുവരുന്നുണ്ട്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment