തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രിയ വാര്യര്‍ ചോദിച്ച പ്രതിഫലം കേട്ട് സംവിധായകന്‍ ഞെട്ടി!!!

ചുരുങ്ങി സമയംകൊണ്ട് ഒരു കണ്ണിറുക്കി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ പാട്ട് പുറത്തിറങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് യൂട്യബ് ട്രെന്‍ഡിങ്ങ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തില്‍ കൗമാരപ്രായക്കാരുടെ കുസൃതിയും പ്രണയവുമെല്ലാമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ ഗാനം ഹിറ്റായപ്പോള്‍ ഒരൊറ്റ ദിവസം കൊണ്ട് ജീവിതം ഇങ്ങനെ മാറിമറയുമെന്ന് തൃശൂര്‍ക്കാരിപ്പെണ്‍കുട്ടി പ്രിയയും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ദിവസവും പ്രിയയെ തേടി നിരവധി അഭിനന്ദനങ്ങളും അവസരങ്ങളുമാണെത്തുന്നത്.

ഹാപ്പി ഡെയ്സിലൂടെ ശ്രദ്ധ നേടിയ നിഖില്‍ സിദ്ധാര്‍ത്ഥന്‍ നായകനാകുന്ന പുതിയ തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രിയയെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചുവെന്ന് ചില തെലുങ്ക് സിനിമാ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രിയ രണ്ട് കോടി രൂപ പ്രതിഫലം ചോദിച്ചത് സംവിധായകനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കളഞ്ഞുവെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തു വന്നിട്ടില്ല.

അഡാര്‍ ലൗവിന്റെ രണ്ടാം ഷെഡ്യൂളിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പ്രിയയിപ്പോള്‍.

pathram desk 1:
Leave a Comment