‘എന്റെ മരണത്തില്‍ മറ്റാരും ഉത്തരവാദിയല്ല, ഏട്ടനെ ഉപദ്രവിക്കരുത്’ കണ്ണൂരില്‍ പ്രതിശ്രുത വധു ആത്മഹത്യ ചെയ്തത് അറിഞ്ഞ് യുവാവ് കപ്പലില്‍ നിന്ന് കടലിലേക്ക് ചാടി!!!

കണ്ണൂര്‍: പ്രതിശ്രുത വധുവിന്റെ ആത്മഹത്യാ വാര്‍ത്തയറിഞ്ഞ് യുവാവ് കപ്പലില്‍ നിന്ന് കടലില്‍ ചാടി. യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. മുഴുപ്പിലങ്ങാടി സ്വദേശിയായ യുവാവ് പ്രതിശ്രുത വധുവിന്റെ വിയോഗത്തില്‍ മനംനൊന്ത് കടലിലേക്ക് ചാടിയത്.

കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനിയും അധ്യാപികയുമായ സ്നേഹ മാധവനാണ് വീടിന് സമീപം തൂങ്ങി മരിച്ചത്. ഒരു വര്‍ഷം മുമ്പാണു യുവാവുമായി സ്നേഹയുടെ വിവാഹം ഉറപ്പിച്ചത്. ഇവരുടെ മോതിരംമാറാല്‍ ചടങ്ങും കഴിഞ്ഞിരുന്നു. തലശ്ശേരി ധര്‍മ്മടം പൊലീസ് സ്റ്റേഷന്റെ സമീപത്തെ സ്നേഹഗാഥയാണ് സ്നേഹ മാധവന്റെ വീട്. ജോലി സംബന്ധമായി ചരക്കുകപ്പലില്‍ യാത്ര ചെയ്യവേയാണ് സ്‌നേഹയുടെ പ്രതിശ്രുത വരന്‍ മരണവാര്‍ത്ത അറിഞ്ഞത്. ഇതോടെ തകര്‍ന്നുപോയ യുവാവ് കപ്പലില്‍ നിന്ന് കടലിലേക്ക് എടുത്തുചാടുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ കടലില്‍ ചാടിയതിനെ തുടര്‍ന്നു ചരക്കു കപ്പലിലെ സഹപ്രവര്‍ത്തകര്‍ വിവരം പൊലീസില്‍ അറിയിച്ചു.

സ്നേഹയുടെ സ്വകാര്യ ഡയറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ‘എന്റെ മരണത്തില്‍ മറ്റാരും ഉത്തരവാദിയല്ല. ഏട്ടനെ ഉപദ്രവിക്കരുത്, അമ്മയോടും അച്ഛനോടും മാപ്പുചോദിക്കുന്നു’ എന്നാണു ഡയറിയില്‍ എഴുതിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സ്നേഹ ജീവനൊടുക്കിയത്. രാവിലെ സ്‌കൂളിലെ പ്രധാനധ്യപികയെ വിളിച്ച ഉച്ചവരെ അവധി ചോദിച്ചിരുന്നു.

സമയം കഴിഞ്ഞു പോകാത്തതിനെ തുടര്‍ന്നു പിതാവു സ്‌കൂട്ടറില്‍ കൊണ്ടാക്കാം എന്നു പറഞ്ഞു എങ്കിലും സ്നേഹ ഇതു നിരസിച്ചിരുന്നു. തുടര്‍ന്നാണു കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചതു.

ധര്‍മ്മടം ഹോളി എയ്ഞ്ചല്‍ സ്‌കൂള്‍ അദ്ധ്യാപികയായായിരുന്നു 23 കാരി. വീട്ടിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങിയാണ് ജീവനൊടുക്കിയത്.

pathram desk 1:
Leave a Comment