പ്രിയയുടെ സൈറ്റടിയില്‍ വീണ് ക്രിക്കറ്റ് താരവും!!!

അഡാര്‍ ലവിലെ ഒരൊറ്റ പാട്ടുകൊണ്ട് ആരാധകരുടെ മനസ് കീഴടക്കിയ പ്രിയവാര്യര്‍ക്ക് ഇവിടെ മാത്രമല്ല, അങ്ങ് ദക്ഷിണാഫ്രിക്കയിലുമുണ്ട് ആരാധകര്‍! അതേ, പ്രിയയുടെ കണ്ണിറുക്കല്‍ അങ്ങ് ദക്ഷിണാഫ്രിക്ക വരെ എത്തിയിരിക്കുകയാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ലുങ്കിസായി എങ്കിടിയാണ് പ്രിയയുടെ സൈറ്റടിയില്‍ വീണിരിക്കുന്നത്.

പ്രിയയുടെ കണ്ണിറുക്കലും എങ്കിടിയുടെ കുട്ടിക്കാലത്തെ ചിരിയും കൂടി മിക്‌സ് ചെയ്ത ഒരു വീഡിയോ താങ്കള്‍ക്കൊരു സമ്മാനമെന്ന പേരില്‍ ലൂസിഫര്‍ മിനാടി എന്ന ആരാധകന്‍ എങ്കിടിയുടെ ട്വിറ്റര്‍ ഫീഡില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി.

ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്. പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങളെത്തുന്ന സിനിമയില്‍ ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനമാണ് ആദ്യം വൈറലും പിന്നീട് വിവാദത്തിലുമായത്. ഈ ഗാനത്തിലെ പ്രണയരംഗങ്ങളിലൂടെയാണ് ഒറ്റരാത്രികൊണ്ട് പ്രിയ പ്രകാശ് വാര്യര്‍ സൈബര്‍ സെന്‍സേഷനായി മാറിയത്.

pathram desk 1:
Related Post
Leave a Comment