‘യോനിയില്ലാത്ത അവര്‍ ഉപയോഗശൂന്യര്‍’ വനിതാ കമ്യൂണിസ്റ്റ് വിമതരുടെ യോനിയില്‍ നിറയൊഴിക്കാന്‍ ആഹ്വാനം ചെയ്ത് ഫിലിപ്പീന്‍സ് പ്രസിഡന്റ്!!

മനില: വനിതാ കമ്യൂണിസ്റ്റ് വിമതരുടെ യോനിയില്‍ നിറയൊഴിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍റ്റെ. കഴിഞ്ഞയാഴ്ച മലാകണാങില്‍ വെച്ച് 200 മുന്‍ കമ്യൂണിസ്റ്റ് പോരാളികളെ അഭിസംബോധനെ ചെയ്തു സംസാരിക്കവെയാണ് സ്ത്രീ വിരുദ്ധവും അങ്ങേയറ്റം ക്രൂരവുമായ ഉത്തരവ് പ്രസിഡന്റ് നല്‍കിയത്.

‘മേയറില്‍ നിന്ന് പുതിയ ഉത്തരവ് വരുന്നുണ്ട്. ഞങ്ങള്‍ നിങ്ങളെ കൊല്ലില്ല. പകരം യോനിയില്‍ നിറയൊഴിക്കുക മാത്രമേ ചെയ്യൂ. യോനി ഇല്ലാതെ അവര്‍ ഉപയോഗശൂന്യരാണ്.’ -റോഡ്രിഗോ പറഞ്ഞു. ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ വിവാദ ഉത്തരവിനെതിരെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകളും സ്ത്രീപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം കാണിക്കാന്‍ സൈന്യത്തെ പ്രേരിപ്പിക്കുന്നതാണ് റോഡ്രിഗോയുടെ പ്രസിതാവനയെന്ന് ഫിലിപ്പീന്‍സിലെ ഹ്യൂമന്‍ റൈറ്റ് വാച്ചിലെ ഗവേഷകന്‍ കാര്‍ലോസ് എച്ച്. കോന്‍ഡെ പറഞ്ഞു. ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണ്. കഴിഞ്ഞ കുറേക്കാലമായി പ്രസിഡന്റ് നടത്തുന്ന സ്ത്രീവിരുദ്ധ പ്രസ്താവനകളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇതെന്നും അദ്ദേഹം പറയുന്നു.

72 കന്യകമാരെ സ്വര്‍ഗത്തിലല്ല, ഭൂമിയിലാണ് ആഭാഗ്യം ലഭിക്കേണ്ടത് എന്ന് നേരത്തേ റോഡ്രിഗോ പറഞ്ഞിരുന്നു. ആസിയാന്‍ സമ്മേളനത്തിന്റെ ഭാഗമായി ദല്‍ഹിയിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അത്രയും കന്യകമാരുമായി യാത്ര ചെയ്യുന്നവരെ തന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൂടാതെ ഒരു പട്ടാളക്കാരന് മൂന്നു സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യാന്‍ അവകാശമുണ്ടെന്നും മിസ്. യൂണിവേഴ്സിനെ ബലാത്സംഗം ചെയ്യുന്നവരെ താന്‍ അഭിനന്ദിക്കുമെന്നും 1989-ല്‍ ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട സ്ത്രീ സലുന്ദരിയായിരുന്നു എന്നീ വിവാദ സ്ത്രീവിരുദ്ധ പ്രസ്താവനകളും ഫിലിപ്പീന്‍സ് പ്രസിഡന്റ് നടത്തിയിട്ടുണ്ട്. ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയെ റോഡ്രിഗോ ചൂളം വിളിച്ചതും വിവാദമായിരുന്നു. 2016 ജൂണിലായിരുന്നു ഇത്.

pathram desk 1:
Leave a Comment