മക്കളെ ഒരു ജിന്നിനെ ഋഷികേശില്‍വെച്ച് അവിചാരിതമായി കണ്ടുമുട്ടി, ഒരു ജാഡയുമില്ലാത്ത ഒന്നൊന്നര ജിന്ന്: പ്രണവ് മോഹന്‍ലാലിനെ കണ്ട ആരാധകന്റെ അനുഭവം വൈറലാകുന്നു

നായകനായുള്ള ആദ്യ ചിത്രം തിയേറ്ററുകളില്‍ തകര്‍ത്താടുമ്പോള്‍ നടന്‍ പ്രണവ് മോഹന്‍ലാല്‍ യാത്രയിലാണ്. ഇപ്പോഴിതാ, പ്രണവിനെ ഋഷികേശില്‍വച്ച് ഒരു ആരാധകന്‍ കണ്ടുമുട്ടി. ജിബിന്‍ ജോസഫ് എന്ന യുവാവാണ് പ്രണവിനെ ഋഷികേശില്‍വച്ച് കണ്ട കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

ജിബിന്‍ പറയുന്നത് ഇങ്ങനെ:

മക്കളെ ഒരു ജിന്നിനെ ഋഷികേശില്‍വെച്ച് അവിചാരിതമായി കണ്ടുമുട്ടി. നമ്മുടെ പ്രണവ് മോഹന്‍ലാലിനെ. ആദി റിലീസിന്റെ അന്ന് പുള്ളി ഹിമാലയത്തിലൂടെ നടക്കുന്ന വീഡിയോ കണ്ടപ്പോള്‍ അന്ന് ആ വീഡിയോയുടെ താഴെ കമന്റ് ആയി ഞാന്‍ പറഞ്ഞിരുന്നു.
എന്നെങ്കിലും ഇതുപോലെ ഒരു യാത്രയില്‍ പ്രണവിനെ കണ്ടുമുട്ടുമെന്ന്. അതുപോലെ തന്നെ സംഭവിച്ചു.

ദൈവത്തിന് നന്ദി. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നര ജിന്ന്.

pathram desk 2:
Leave a Comment