മെട്രോമാനായി മോഹന്‍ലാല്‍, അറബിക്കടലിന്റെ റാണിയായി റിമയും: എം പദ്മകുമാറിന്റെ പുതിയ ചിത്രം എത്തുന്നു

മെട്രോ മാനായി അഭ്രപാളിയില്‍ ആരെത്തും? കൊച്ചി മെട്രോയേയും മെട്രോമാന്‍ ശ്രീധരനെയും പ്രമേയമാക്കി സിനിമ വരുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ സിനിമാ പ്രേമികളുടെ മനസില്‍ ഉയര്‍ന്ന ചോദ്യമാണിത്. മെട്രോ റെയിലിനുവേണ്ടി പിറന്നുവീണ വീടും മണ്ണും നഷ്ടപ്പെടുന്ന യുവതിയുടെ കഥ പറയുന്ന ‘അറബിക്കടലിന്റെ റാണി- ദി മെട്രോ വുമണ്‍’ എന്ന ചിത്രത്തില്‍ മെട്രോമാനായി മോഹന്‍ലാല്‍ എത്തുമെന്നാണ് പുതിയ സൂചനകള്‍. റിമ കല്ലിങ്കലാണ് നായിക.

ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നഗരത്തിലെ പ്രശസ്ത തുണിക്കടയില്‍ ജോലി ചെയ്യുന്ന തൃപ്പുണിത്തുറക്കാരി ലതിക എന്ന കഥാപാത്രത്തെയാണ് റിമ അവതരിപ്പിക്കുന്നത്. എംയു പ്രവീണും എസ് സുരേഷ് ബാബുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. എം പദ്മകുമാറും സുരേഷ് ബാബുവും ചേര്‍ന്ന് സംവിധാനം ചെയ്യും.

സജു തോമസ് രചിച്ച് ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയുടെ തിരക്കിലാണ് മോഹന്‍ലാലിപ്പോള്‍. മുംബൈയിലാണ് ചിത്രം പുരോഗമിക്കുന്നത്. ഒടിയന്‍, കായം കുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും അറബിക്കടലിന്റെ റാണി എത്തുക.

pathram desk 2:
Leave a Comment