മാണിയുടെ ‘പ്രതിച്ഛായ’യെ തള്ളി, കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ പാര്‍ട്ടിയല്ലന്ന് പി.ജെ ജോസഫ്

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെയുള്ള കെ.എം മാണിയുടെ വിമര്‍ശം തള്ളി പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. കോണ്‍ഗ്രസ് കര്‍ഷകവിരുദ്ധ പാര്‍ട്ടിയല്ലെന്ന് ജോസഫ് പറഞ്ഞു.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും ജോസഫ് പറഞ്ഞു.പാര്‍ട്ടി മുഖപത്രമായ ‘പ്രതിച്ഛായ’യുടെ പുതിയ ലക്കത്തിലെ ലേഖനത്തിലാണ് കോണ്‍ഗ്രസിനെതിരെ മാണി രംഗത്തെത്തിയത്.

കസ്തൂരിരംഗന്‍, മാധവ് ഗാഡ്ഗില്‍ വിഷയങ്ങളില്‍ കര്‍ഷകവിരുദ്ധ നിലപാടുകളാണ് കേരളത്തിലെ കോണ്‍ഗ്രസും കേന്ദ്രത്തിലെ മുന്‍ യു.പി.എ സര്‍ക്കാരും സ്വീകരിച്ചതെന്ന് മാണി വിമര്‍ശിക്കുന്നു. യു.പി.എ സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാട് തന്നെ ഏറെ വിഷമത്തിലാക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യചെയ്തത് യു.പി.എ ഭരണകാലത്താണ്. കര്‍ഷകര്‍ക്ക് ഒരു സഹായം ചെയ്യാന്‍ യു.പി.എ തയാറായില്ല. കര്‍ഷക ആത്മഹത്യയും നിസ്സഹായാവസ്ഥയും എന്‍.ഡി.എ ഭരണത്തിലും തുടരുന്നു.

പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും നിരവധി ചര്‍ച്ചകള്‍ നടത്തിയാണ് അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കണമെന്ന ഉത്തരവ് നേടിയെടുത്തത്. എന്നാല്‍, പട്ടയം നിയമാനുസൃതമല്ലെന്ന് സ്ഥാപിക്കാനും ഹൈക്കോടതിയില്‍ ചോദ്യംചെയ്യാനും ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത് ദുഃഖത്തിലാഴ്ത്തി.

pathram desk 2:
Leave a Comment