അരിവഴകന്‍ ചിത്രത്തില്‍ നിന്ന് മഞ്ജുവിനെ മാറ്റി നയന്‍താരയെ നായികയാക്കി!!!! വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് സംവിധായകന്‍

തന്റെ ചിത്രത്തില്‍ നിന്ന് മഞ്ജു വാര്യറെ മാറ്റി നയന്‍താരയെ നായികയാക്കിയെന്ന വാര്‍ത്തയ്ക്കു പിന്നിലെ സത്യം വെളിപ്പെടുത്തി തമിഴ് സംവിധായകന്‍ അരിവഴകന്‍. അരിവഴകന്‍ ചിത്രത്തില്‍ നിന്ന് മുഞ്ജുവിനെ മാറ്റി പകരം നയന്‍താരയെ നായകയാക്കിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരിന്നു.

മഞ്ജു വാര്യര്‍ക്ക് പകരക്കാരിയായിട്ടല്ല നയന്‍താരയെ കൊണ്ടു വന്നതെന്നാണ് അറിവഴകന്‍ വ്യക്തമാക്കിയിരിക്കുന്നത്. മറിച്ച് മറ്റൊരു സിനിമയിലേക്കാണ് നയന്‍താരയെ കാസ്റ്റ് ചെയ്യുന്നത്. മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന സിനിമ ഫാമിലി ത്രില്ലറും നയന്‍താരയുടേത് സൈക്കോളജിക്കല്‍ ത്രില്ലറുമാണെന്ന് അറിവഴകന്‍ ട്വീറ്റ് ചെയ്തതോടെയാണ് ആശയക്കുഴപ്പം മാറിയത്.

മഞ്ജു വാര്യരുടെ മിക്ക സിനിമകളും കണ്ടതിന് ശേഷമാണ് മഞ്ജുവിനെ നായികയാക്കാന്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ശക്തമായ കഥാപാത്രവും അഭിനയ സാധ്യതയുമുള്ള കഥാപാത്രമായതിനാലാണ് മഞ്ജുവിനെ സിനിമയിലേക്ക് തെരഞ്ഞെടുത്തത്. മഞ്ജു വാര്യരുടെ ഡേറ്റ് ലഭിച്ചതിന് ശേഷം ചിത്രത്തിലെ കൂടുതല്‍ താരങ്ങളെക്കുറിച്ച് വ്യക്തമാക്കുമെന്നും അറിവഴകന്‍ ട്വീറ്റ് ചെയ്തു.

pathram desk 1:
Related Post
Leave a Comment