സ്വന്തം മേഖലകളില്‍ നല്‍കിയ സമഗ്ര സംഭാവന: മോഹന്‍ലാലിനും പി.ടി ഉഷയ്ക്കും കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു

തേഞ്ഞിപ്പലം: നടന്‍ മോഹന്‍ലാലിനും കായികതാരം പി.ടി ഉഷയ്ക്കും കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് ബിരുദം നല്‍കി ആദരിച്ചു. സ്വന്തം മേഖലകളില്‍ ഇരുവരും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം. തേഞ്ഞിപ്പലത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവമാണ് ബിരുദദാനം നിര്‍വഹിച്ചത്.പ്രോചാന്‍സലറും വിദ്യാഭ്യാസ മന്ത്രിയുമായ സി. രവീന്ദ്രനാഥ്, വൈസ്ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍, സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

തനിക്ക് കിട്ടിയ ഡിലിറ്റ് തനിക്കൊപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മക്ക് ലഭിച്ച അംഗീകാരമാണന്ന് മോഹന്‍ലാല്‍. തന്റെ കായിക രംഗത്തെ വളര്‍ച്ചക്ക് ഒപ്പം നിന്ന കാലിക്കറ്റ് സര്‍വകലാശാല നല്‍കുന്ന കിരീടം വളര്‍ത്തമ്മ തരുന്ന ആദരമാണെന്ന് പി.ടി ഉഷ പ്രതികരിച്ചു.

pathram desk 2:
Related Post
Leave a Comment