അനധികൃത സ്വത്ത് സമ്പാദനക്കേസ്: ടി.ഒ സൂരജിന്11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സ് കുറ്റപത്രം

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്‍സിന്റെ കുറ്റപത്രം. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും ഇപ്പോഴത്തെ യുവജനകാര്യ ക്ഷേമ സെക്രട്ടറിയുമായ ടി.ഒ.സൂരജ് ഐഎഎസിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതിയിലാന് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സൂരജിന്റെ 2004 മുതല്‍ 2014 വരെയുള്ള 10 വര്‍ഷത്തെ കാലയളവിലെ സാമ്പദ്യമാണ് വിജിലന്‍സ് പരിശോധിച്ചത്. പരിശോധനയില്‍ 314 ശതമാനം അനധികൃത സമ്പാദ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുറ്റപത്രം നല്‍കിയത്. എറണാകുളം വിജിലന്‍സ് സ്‌പെഷല്‍ സെല്ലാണ് കുറ്റപത്രം നല്‍കിയത്
2014 നവംബര്‍ 20ന് സൂരജിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.

കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വീടുകള്‍, ഗോഡൗണുകള്‍, മറ്റ് ആസ്തികള്‍ തുടങ്ങിയവയുടെ രേഖകള്‍ റെയ്ഡില്‍ വിജിലന്‍സിന് കിട്ടിയിരുന്നു. കൂടാതെ കേരളത്തിന് അകത്തും പുറത്തും മറ്റ് ആസ്തികള്‍ ഉള്ളതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഏറെ കത്തിടപാടുകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ വിജിലന്‍സിന് നല്‍കുന്നത്. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ യൂണിറ്റാണ് അന്വേഷണം നടത്തിയിരുന്നത്.
ജേക്കബ് തോമസ് വിജിലന്‍സ് എഡിജിപിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് സൂരജിനെതിരായ റെയ്ഡുകളും അന്വേഷണവും നടത്തിയിരുന്നത്.

്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment