ഭാവനെയെ കെട്ടിപ്പിടിച്ച് കവിളില്‍ ഒരുമ്മ കൊടുത്തു, വേദി വിടുമ്പോള്‍ ഞാന്‍ ഇവിടെ തന്നെയുണ്ടാകുമെന്ന് മഞ്ജു വാര്യര്‍: വൈകാര്യകമായ ബന്ധത്തിന്റെ വേദിയായി കല്യാണം (വീഡിയോ)

ഭാഗ്യലക്ഷ്മി, രേഖ എന്നിവരോടൊപ്പമാണ് മഞ്ജുവും നവ്യയും വിവാഹ വേദിയില്‍ എത്തിയത്. നാല് പേരും ചേര്‍ന്ന് വധൂവരന്മാരോടൊപ്പം ഫോട്ടോയെടുത്തു. നവ്യയായിരുന്നു ഭാവനയുടെ അടുത്ത് നിന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ ഒന്നടങ്കം മഞ്ജുവിനോട് ഭാവനയുടെ അടുത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. മഞ്ജു വേണ്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ നവ്യ പെട്ടെന്ന് വരന്റെ ഭാഗത്ത് നില്‍ക്കുന്ന ഭാഗ്യലക്ഷ്മിയുടെ അടുത്തേക്ക് നീങ്ങി. ഭാവന വേഗം മഞ്ജുവിനെ ചേര്‍ത്ത് പിടിച്ച് നിര്‍ത്തി. കുറച്ച് ഫോട്ടോസ് എടുത്തതിനു ശേഷം മഞ്ജുവിനോട് ഫോട്ടോഗ്രാഫര്‍ ഒരു സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെട്ടു. മഞ്ജു അതൊന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് എടുക്കാന്‍ തയാറായി. അതിന് ശേഷം മറ്റേ അറ്റത്ത് നിന്നും നവ്യയും സെല്‍ഫിയെടുത്തു.വേദി വിടുമ്പോള്‍ ഭാവനെയെ കെട്ടിപ്പിടിച്ച് കവിളില്‍ ഒരുമ്മ കൊടുത്തു. ഞാന്‍ ഇവിടെ തന്നെയുണ്ടാകുമെന്ന് മഞ്ജു ഭാവനയോട് പറഞ്ഞ് വേദിയില്‍ നിന്നും ഇറങ്ങി. നിരവധി ആരാധകര്‍ മഞ്ജുവിനൊപ്പം സെല്‍ഫിയെടുക്കാന്‍ എത്തി.

pathram desk 2:
Related Post
Leave a Comment