നാളെ വാഹനപണിമുടക്ക്, കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പണിമുടക്കും: കോട്ടയത്തെ മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് നാളെ. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.

സ്വകാര്യ ബസുകള്‍ക്കും ടാക്സി വാഹനങ്ങള്‍ക്കുമൊപ്പം കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂനിയനുകളും ഗതാഗത മേഖലയിലെ തൊഴിലുടമകളും സംയുക്തമായാണ് പണിമുടക്കുന്നത്.അതേസമയം, എം.ജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.വാഹനപണിമുടക്കില്‍ നിന്നും കോട്ടയത്തെ മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. കുറവിലങ്ങാട്, അതിരന്പുഴ, വെള്ളാവൂര്‍ പഞ്ചായത്തുകളെയാണ് ഒഴിവാക്കിയിരിക്കുന്നത്.കോട്ടാങ്ങല്‍ പടയണി നടക്കുന്നതിനാല്‍ വെള്ളാവൂര്‍ പഞ്ചായത്തിനെയും അതിരന്പുഴ, കുറവിലങ്ങാട് ദേവാലയങ്ങളില്‍ തിരുന്നാള്‍ നടക്കുന്നതിനാല്‍ ഈ രണ്ടു പഞ്ചായത്തുകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി സമരസമിതി അറിയിച്ചു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment