ആട്ടവും,പാട്ടുമായി താരങ്ങള്‍ അരങ്ങ് തകര്‍ത്തു, ഭാവനയുടെ വിവാഹ ട്രെയിലര്‍ എത്തി

നടി ഭാവനയുടെ വിവാഹ ട്രെയിലര്‍ പുറത്തിറങ്ങി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. പിന്നീട് ജവഹര്‍ലാല്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ സല്‍ക്കാരമുണ്ടായിരുന്നു. രാത്രി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ താരങ്ങള്‍ക്കായി പ്രത്യേക വിരുന്നൊരുക്കിയിരുന്നു. ഭാവനയ്ക്ക് ആശംസകള്‍ നേരാന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. നടി ഭാവന ഒരുക്കിയ കല്യാണ വിരുന്നില്‍ പങ്കെടുക്കാന്‍ നിരവധി നടീ നടന്‍മാര്‍ എത്തി. വൈകിട്ട് ഏഴുമണിയോടെ മമ്മൂട്ടിയും ഭാവനയ്ക്ക് ആശംസകള്‍ നേരാനെത്തി. ലാല്‍ വേദിയില്‍ എത്തുമ്പോള്‍ ഹണീ ബീ 2വിലെ പാട്ടായിരുന്നു പശ്ചാത്തല സംഗീതമായി മുഴങ്ങിയത്. ജില്ലം ജില്ലം സോങിന് ലാല്‍ ഭാവനയോടൊപ്പം ഡാന്‍സ് ചെയ്തു. തുടര്‍ന്ന് ലാലിന്റെ കുടുംബം ആശംസകള്‍ നേര്‍ന്നു.

pathram desk 2:
Related Post
Leave a Comment