ഭാവനയുടെ വിവാഹസല്‍ക്കാര ചടങ്ങില്‍ താരമായി സംയുക്തയും, ബാഹുബലി കമ്മലും (വീഡിയോ)

ഭാവനയുടെ വിവാഹസല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പലവിധ വേഷവിധാനത്തിലായിരുന്നു താരങ്ങള്‍ എത്തിയത്. അക്കൂട്ടത്തില്‍ താരമായി മാറിയത് സംയുക്തയുടെ ബാഹുബലി കമ്മലായിരുന്നു. ബാഹുബലിയില്‍ അനുഷ്‌ക അണിഞ്ഞ തട്ടുകളും അലുക്കുകളും ഉള്ള കമ്മലിന് സമാനമായ കമ്മലായിരുന്നു സംയുക്ത അണിഞ്ഞത്.

കഴുത്തില്‍ ചെറിയ മാലയും വട്ടപ്പൊട്ടും അണിഞ്ഞ് സിമ്പിളായി എത്തിയ സംയുക്തയുടെ ബാഹുബലി കമ്മല്‍ മാത്രമായിരുന്നു എടുത്തുകാണിച്ച ഒരെയൊരു ആഭരണം എന്നുപറയാവുന്നത്. സല്‍ക്കാരത്തിന് എത്തിയ വിരുന്നുകാരുടെ ശ്രദ്ധ മുഴുവന്‍ സംയുക്തയുടെ ആ കമ്മലിലേക്കായിരുന്നു. ? ഇതോടെ ബാഹുബലി കമ്മല്‍ യുവമനസുകളില്‍ ഇടംതേടുകയും ചെയ്തു.ഇളംനീല ചുരിദാറായിരുന്നു സംയുക്തയുടെ വേഷം. ബിജുമേനോനും മകനും ഒപ്പമായിരുന്നു സംയുക്ത ചടങ്ങിന് എത്തിയത്.

pathram desk 2:
Related Post
Leave a Comment