‘എവിടെയൊക്കെയോ എന്തോ ചീഞ്ഞ് നാറുന്നുണ്ട് !, ലിപ്സ്റ്റിക്കിട്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ല’: ഭാവനയുടെ കല്യാണത്തിന് ലൈവ് വീഡിയോയില്‍ കൊച്ചുവര്‍ത്തമാനം പറയുന്ന താരങ്ങളുടെ വീഡിയോ

വധൂവരനേക്കാള്‍ വിവാഹം അടിച്ചുപൊളിക്കുന്നത് അവരുടെ സുഹൃത്തുക്കളാണ്. നടി ഭാവനയുടെ വിവാഹത്തിലും അത് തന്നെ സംഭവിച്ചു. മെഹന്തിയിടല്‍ ചടങ്ങിലും വിവാഹത്തിലും താരങ്ങളായത് ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ സയനോര, രമ്യാ നമ്പീശന്‍, മൃദുല വാരിയര്‍, ശ്രിത ശിവദാസ്, ഷഫ്ന തുടങ്ങിയവരാണ്. വരന്‍ നവീന്റെ സുഹൃത്തുക്കളെ കമന്റടിച്ചും മേക്കപ്പ് പോരെന്ന വിഷമവും എല്ലാം അവര്‍ പങ്കുവെച്ചു. കോഫീ ബ്രൗണും ഗോള്‍ഡനും ചേര്‍ന്ന സാരിയാണ് ഇവര്‍ ഉടുത്തിരുന്നത്. അതേ നിറത്തില്‍ തന്നെ നവീന്റെ സുഹൃത്തുക്കളും ഷര്‍ട്ടും മുണ്ടും അണിഞ്ഞിരുന്നു. നമുക്ക് പറ്റിയ ജോഡികളാണെന്ന് സുഹൃത്തുക്കളോട് സയനോര പറഞ്ഞു. രമ്യാ നമ്പീശന്‍ അവരുമായി സംസാരത്തില്‍ ഏര്‍പ്പെട്ടു.

എവിടെയൊക്കെയോ എവിടെയോ ചീഞ്ഞ് നാറുന്നുണ്ടെന്ന് സയനോര എല്ലാവരെയും നോക്കി പറഞ്ഞു. ഞാന്‍ ലിപ്സ്റ്റിക്ക് ഇടുമായിരുന്നു, നീ ഇട്ടിട്ടുണ്ട് അല്ലേ…ഷഫ്നയോട് സയനോര ചോദിച്ചു. നീ നന്നായിട്ടുണ്ട്, ഒരു കുഴപ്പവുമില്ലെന്ന് ഷഫ്ന സയനോരയെ സമാധാനിപ്പിച്ചു. ലൈവ് വീഡിയോയാണെന്ന് അറിഞ്ഞിട്ടും അതൊന്നും കണക്കിലെടുക്കാതെയാണ് താരങ്ങളുടെ സുപ്രധാന ചര്‍ച്ചകള്‍ നടന്നത്.

pathram desk 2:
Related Post
Leave a Comment