ഇത്തരം തന്തയ്ക്കു പിറക്കാത്തവന്‍മാര്‍ സമൂഹത്തിനു തന്നെ ഒരു ബാധ്യത ആണ്…ഡിയര്‍ Law…. നടപടികള്‍ മാതൃകാപരമാവണമെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍

വിജയകരമായി തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ് ആട് 2. ഇതിനിടയിലാണു ഫേസ്ബുക്കില്‍ ചിത്രം അപ്ലോഡ് ചെയ്തത്. ചിത്രം അപ്ലോഡ് ചെയ്ത ആളെ ചീത്ത വിളിച്ചു കൊണ്ടു സംവിധായകന്‍ മിഥുന്‍ രംഗത്ത് എത്തി. ഇത്തരം തന്തയ്ക്കു പിറക്കാത്തവന്മാര്‍ സമൂഹത്തിനു തന്നെ ഒരു ബാധ്യതയാണ് എന്നു മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

ഒരു മൈലാഞ്ചിമോന്റെ FACEBOOK പോസ്റ്റ്‌ ആണിത്… തീയറ്ററിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ വ്യാജപകർപ്പ് മുഴുവനായും അപ്‌ലോഡ് ചെയ്തിരിക്കുന്നു… !! യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അത് ഷെയർ ചെയ്ത അനേകം പേർ.. ഇങ്ങനത്തെ നിരവധി പോസ്റ്റുകൾ മറ്റു പേജുകളിൽ… അതിജീവനത്തിനായി കഷ്ട്ടപ്പെടുന്ന ഒരു വ്യവസായത്തിന്റെ കടയ്ക്കൽ കോടാലി വെക്കുന്ന , ഒരു ബിസിനസ്സിൽ കോടികൾ ഇൻവെസ്റ്റ്‌ ചെയ്യുന്ന ഒരു നിർമ്മാതാവിന്റെ അദ്ധ്വാനം കാറ്റിൽ പറത്തുന്ന, ഇത്തരം തന്തയ്ക്കു പിറക്കാത്തവൻമാർ സമൂഹത്തിനു തന്നെ ഒരു ബാധ്യത ആണ്… !! ഡിയർ Law…. നടപടികൾ മാതൃകാപരമാവണം… മേലിൽ ഒരു സിനിമയ്ക്കും ഇത്തരം അവസ്ഥ ഉണ്ടാകരുത്…. !!

pathram desk 2:
Related Post
Leave a Comment