‘ദിലീപേട്ടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് വരെ കിടന്നത് നിലത്ത് പായവിരിച്ച , കള്ളുകുടിച്ചാണ് ജയിലിലിന് മുന്‍പില്‍ സ്വീകരിക്കാന്‍ പോയത്’: തനിക്കിതു പറയാതിരിക്കാന്‍ പറ്റില്ലെന്ന് ധര്‍മ്മജന്‍

ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ ഞാനും ഭാര്യയും പായ വിരിച്ച് നിലത്തായിരുന്നു കിടന്നിരുന്നതെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി.ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷനിലാണ് ധര്‍മ്മജന്റ തുറന്ന് പറച്ചില്‍.

‘നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത് വീട്ടില്‍ നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ്. ആ സന്തോഷത്തില്‍ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാന്‍ കൂളിങ് ഗ്ലാസ് വച്ചാണ് ജയില്‍ പരിസരത്തേക്ക് പോയത്.അന്ന് കള്ളുകുടിച്ചു ജയിലിലിന് മുന്‍പില്‍ പോയതിനു എന്നെ ഒരുപാടു പേര് കുറ്റം പറഞ്ഞു. പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞു.എനിക്കതു വലിയ കുറ്റമായി തോന്നിയിട്ടില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അന്ന് നിര്‍ത്തിയതാണ്. പിന്നെ തൊട്ടിട്ടില്ല.’-ധര്‍മജന്‍ പറയുന്നു.

‘ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാണുന്നത് ദിലീപേട്ടന്‍ വാങ്ങി തന്ന എസിയാണ്. എനിക്കതു കണ്ട് കിടക്കാന്‍ പറ്റാത്തതുകൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടന്‍ പുറത്തിറങ്ങുന്നത് വരെ കിടന്നത്.’ട്രോളന്മാര്‍ എന്ത് പറഞ്ഞാലും തനിക്കിതു പറയാതിരിക്കാന്‍ പറ്റില്ലെന്നും ധര്‍മജന്‍ ജെബി ജംഗ്ഷനില്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment