എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, കണ്ണൂര്‍ ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. പേരാവൂര്‍ ഗവ. ഐടിഐ വിദ്യാര്‍ഥിയും എബിവിപി പ്രവര്‍ത്തകനുമായ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാമപ്രസാദാണ് വെട്ടേറ്റു മരിച്ചത്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബൈക്കില്‍ സഞ്ചരിക്കവെയാണ് ശ്യാമപ്രസാദിനെ കാറില്‍ എത്തിയ മുഖംമൂടി സംഘം ആക്രമിച്ചത്. വൈകിട്ട് ആറോടെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആര്‍എസ്എസ് കണ്ണവം പതിനേഴാംമൈല്‍ ശാഖ മുഖ്യശിക്ഷക് ആണ് ശ്യാമപ്രസാദ്.

മൃതദേഹം കൂത്തുപറന്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പ്രാഥമിക നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്നാണ് സൂചന.

pathram desk 2:
Related Post
Leave a Comment