രാജാവിന്റെ മകന്‍ രാജാവിനേക്കാളും സിംപിളാണ്…..ആദിയിലെ ലൊക്കേഷന്‍ ചിത്രം പുറത്ത് വിട്ട് ജീത്തു ജോസഫ്

പ്രണവ് മോഹന്‍ ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം ആദിയുടെ ലൊക്കേഷനില്‍ നിന്നുള്ള പുത്തന്‍ ചിത്രം പുറത്ത്. മുന്‍പും ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പല ചിത്രങ്ങളും പുറത്ത് വന്നിരുന്നു. താരപുത്രനാണെങ്കിലും ആഡംബരജീവിതം ഉചേക്ഷിച്ച് വളരെ ലളിതമായ ജീവിതം നയിക്കുന്ന പ്രണവ് ആദി ലൊക്കേഷനിലും വളരെ സിംപിളാണെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പ് വന്നിരുന്നു. ഇത് സാധുകരിക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സംവിധായകന്‍ ജീത്തു ജോസഫാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.

ആദിയുടെ അണിയറ പ്രവര്‍ത്തകരുടെ ഷൂട്ടിംഗ് തിരക്കിനിടെ പ്രണവ് തറയില്‍ കിടക്കുന്നതായാണ് ചിത്രത്തില്‍ കാണുന്നത്. താരപുത്രന്റെ സിംപ്ലിസിറ്റി വാഴ്ത്തപ്പെടുന്ന ഈ ചിത്രം ഞൊടിയിടയിലാണ് വൈറലായിരിക്കുന്നത്. അനുശ്രീ, സിജോ ജോയി, അദിതി രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജനുവരി 26നാണ് ആദി തീയ്യേറ്ററുകളില്‍ എത്തുക.

pathram desk 2:
Related Post
Leave a Comment