ഇവിടെ എത്തിയത് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ്, ആളാവാന്‍ വേണ്ടിയല്ല: ശ്രീജിത്തിന്റെ സമരമുഖത്ത് ജോയ് മാത്യു എത്തി

തിരുവനന്തപുരം: സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെ നടനും സംവിധായകനുമായ ജോയ് മാത്യു സന്ദര്‍ശിച്ചു. നേരത്തെ സോഷ്യല്‍മീഡിയയിലൂടെ ശ്രീജിത്തിനു പിന്തുണ പ്രഖ്യാപിച്ച ജോയ് മാത്യു സമര പന്തലില്‍ എത്തുകയായിരുന്നു

‘കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്ത് എത്തിയത് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ്, മറിച്ച് ആളാവാന്‍ വേണ്ടിയല്ല. ശ്രീജിത്ത് മുന്‍പ് സമരം ചെയ്തപ്പോള്‍ ഞാന്‍ ഇതുവഴി കടന്നുപോയിട്ടുണ്ട്. അന്ന് ഈ സമരത്തെ ശ്രദ്ധിച്ചില്ല. അതെന്റെ തെറ്റാണ്’ ജോയ് മാ്ത്യു പറഞ്ഞു.നേരത്തെ ശ്രീജിത്ത് നിരാഹാര സമരം ആരംഭിച്ചതിനു പിന്നാലെ വിഷയം സോഷ്യല്‍മീഡിയില്‍ ചര്‍ച്ചയാകുന്നതിനു ജോയ്മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റും സ്വാധീനം ചെലുത്തിയിരുന്നു. സമരം 761 ദിവസങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു ജോയ് മാത്യുവിന്റെ വിഷയത്തിലെ ആദ്യ പോസ്റ്റ്.

നാലു ദിവസങ്ങള്‍ക്ക് മുന്‍പ്’761 ഒരു ചെറിയ സംഖ്യയല്ല’ എന്ന ഒരു കുറിപ്പും അതിന്നടിസ്ഥാനമായ ഏഷ്യാനെറ്റ് വാര്‍ത്തയും ഞാന്‍ ഈ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.സ്വന്തം സഹോദരന്റെ ലോക്കപ്പ് മരണത്തില്‍ സി ബി ഐ അനേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ 761 ദിവസമായി സിക്രട്ടറിയേറ്റു പടിക്കല്‍ സമരം ചെയ്തിരുന്ന ശ്രീജിത്തിനു നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ചെറുപ്പക്കാരുടെ സംഘങ്ങള്‍ രാഷ്ട്രീയഭേതമെന്യേ ഒത്തൊരുമിച്ച് നീതിക്ക് വേണ്ടി ഒരു സഹോദരന്‍ നടത്തുന്ന ജീവത്യാഗത്തിനു പിന്തുണയുമായെത്തുന്നു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment