ഭക്തജനങ്ങളുടെ കാത്തിരിപ്പിനു വിരാമം, പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു

ശബരിമല: കാത്തിരിപ്പിനു വിരാമമിട്ടു പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. വൈകുന്നേരം തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നതോടെയാണ് പൊന്നന്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ ജ്യോതി തെളിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1.47നായിരുന്നു മകരസംക്രമം. ധനുരാശി മകരം രാശിയിലേക്കു കടക്കുന്ന മുഹൂര്‍ത്തമാണിത്. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നു കൊണ്ടുവരുന്ന നെയ്‌തേങ്ങ സംക്രമസമയത്ത് ഉടച്ച് അഭിഷേകം ചെയ്തു.

അതേസമയം, ശബരിമലയില്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. സുരക്ഷ കണക്കിലെടുത്ത് ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം, മകരജ്യോതി തെളിഞ്ഞതോടെ മാറ്റിയിട്ടുണ്ട്.

pathram desk 2:
Leave a Comment