കരണ്‍ അതിഥികള്‍ക്ക് വിഷമാണ് നല്‍കുന്നത്, വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി കങ്കണ

കരണ്‍ ജോഹര്‍-കങ്കണ റണാവത്ത് വാക് പോര് വാര്‍ത്തകളിലിടം നേടിയിരുന്നു. സെലിബ്രിറ്റി ചാറ്റ് ഷോയായ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലാണ് കങ്കണയും കരണ്‍ ജോഹറും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. കരണ്‍ തന്റെ ചിത്രങ്ങളില്‍ പക്ഷപാതം കാണിക്കുന്നുണ്ടെന്ന് കങ്കണ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് കാരണം.

കരണും രോഹിത് ഷെട്ടിയും വിധികര്‍ത്താക്കളായ ഇന്ത്യാ നെക്സ്റ്റ് സൂപ്പര്‍ സ്റ്റാര്‍ എന്ന സെലിബ്രിറ്റി ചാറ്റ് ഷോയില്‍ അതിഥിയായി കങ്കണ എത്തിയപ്പോള്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. ചര്‍ച്ചകളിലുടനീളം കരണിനോട് സൗഹാര്‍ദ്ദപരമായി സംസാരിക്കാന്‍ കങ്കണ ശ്രദ്ധിച്ചിരുന്നു.

എന്നാല്‍ ഗെയിം സെഷനില്‍ കരണ്‍ തന്റെ അതിഥികള്‍ക്ക് എന്തു നല്‍കും എന്ന ചോദ്യത്തിന് കരണ്‍ അതിഥികള്‍ക്ക് വിഷമാണ് നല്‍കുക എന്നായിരുന്നു കങ്കണ ഉത്തരം നല്‍കിയത്. ഇത് വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment