കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മാനസിക വെല്ലുവിളി നേരിടുന്ന മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ആത്മഹത്യ ചെയ്തു

എറണാകുളം: കെ.എസ്.ആര്‍.ടി.സിയുടെ കുടുംബ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മാനസികവെല്ലുവിളി നേരിടുന്ന മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം കൂത്താട്ടുകുളം സ്വദേശിനി തങ്കമ്മയാണ് പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ജീവനൊടുക്കിയത്.

ഭര്‍ത്താവ് മാധവന്‍ ഏട്ടു വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ചിരുന്ന കുടുംബ പെന്‍ഷന്‍ മാത്രമായിരുന്നു തങ്കമ്മയുടെ ഏക വരുമാനം. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസങ്ങളോളമായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തങ്കമ്മയും മാനസിക വെല്ലുവിളി നേരിടുന്ന പ്രതിസന്ധിയിലാവുകയായിരുന്നു.

മാസം തോറും ലഭിച്ചിരുന്ന പതിനായിരം രൂപയില്‍ നിന്ന് വീട്ടു ചിലവിലേക്കും മകന്റെ ചികിത്സക്കും പണം എടുത്തിരുന്നത്. എന്നാല്‍ പെന്‍ഷന്‍ മുടങ്ങിയതോടെ മകനെ ചികിത്സിക്കാന്‍ കഴിയാത്തത് തങ്കമ്മക്ക് കടുത്ത വിഷമം ഉണ്ടാക്കിയിരുന്നെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

കെഎസ്ആര്‍ടിസിയില്‍ മാസങ്ങളായി പെന്‍ഷന്‍ മുടങ്ങിയതോടെ നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായിരിക്കുന്നത്.

pathram desk 1:
Leave a Comment