വഴക്കിനിടെ മുഖത്തടിച്ചു, രാവിലെ പല്ലു തേക്കുന്നതിനിടെ മുഖത്ത് വേദന, വൈരാ​ഗ്യത്തിൽ 15കാരൻ 17 കാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, തൃശൂർ ചിൽഡ്രൻസ് ഹോമിലെ കൊലപാതക കാരണം കേട്ട് ഞെട്ടി പോലീസ്, കുട്ടി കടുത്ത വിഷാദ രോ​ഗത്തിനടിമ- ​രോ​ഗത്തിലേക്കെത്തിച്ചത് വീട്ടിലെ ചുറ്റുപാടുകൾ

തൃശൂർ: ചിൽഡ്രൻസ് ഹോമിൽ 17 കാരന്റെ കൊലപാതകത്തിൽ 15കാരന്റെ പ്രതികരണം കേട്ട് ഞെട്ടി കെയർ ടേക്കർമാരും പോലീസും. യാഥൊരു വിധ ഭാവഭേദങ്ങളില്ലാതെയാണ് പതിനേഴുകാരനെ ആയുധം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം പോലീസിനോട് വിവരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ട പതിനേഴുകാരനുമായി പതിനഞ്ചുകാരൻ വഴക്കുണ്ടായിരുന്നു. തുടർന്ന് നടന്ന കയ്യേറ്റത്തിൽ പതിനഞ്ചുകാരന്റെ മുഖത്ത് പരുക്കേറ്റിരുന്നു. എന്നാൽ രാവിലെ 15 കാരൻ ഉണർന്ന് പല്ലു തേക്കുമ്പോൾ മുഖത്ത് അടികൊണ്ട ഭാഗത്ത് വേദന അനുഭവപ്പെട്ടു. തുടർന്ന് കണ്ണാടിയിൽ നോക്കിയപ്പോൾ മുഖത്ത് തലേ ദിവസം കുട്ടി മർദിച്ചതിന്റെ പാട് കണ്ടു. ഇതിൽ നിന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിനുള്ള പ്രകോപനമായത്.

ഇരുവരും തമ്മിലുള്ള വഴക്ക് ചിൽഡ്രൻസ് ഹോമിലെ കെയർ ടേക്കർമാർ ഇടപെട്ട് പരിഹരിച്ചിരുന്നു. സംഭവം അവിടംകൊണ്ട് അവസാനിച്ചു എന്ന് എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ പിന്നീട് അതു കൊലപാതകത്തിലെത്തുകയായിരുന്നു. വേദനയിൽ പ്രകോപിതനായ 15 കാരൻ കയ്യിൽ കിട്ടിയ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. ഒരു അടി അടിച്ചപ്പോഴേക്കും കെയർടേക്കർമാർ ഓടിയെത്തി പിടിച്ചുമാറ്റിയെങ്കിലും പതിനേഴുകാരന്റെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

കൊലപ്പെട്ട പതിനേഴുകാരൻ ഇരിങ്ങാലക്കുടയിലെ ചിൽഡ്രൻസ് ഹോമിൽനിന്നാണ് തൃശൂർ രാമവർമപുരത്തെ ചിൽഡ്രൻസ് ഹോമിലേക്ക് വന്നത്. ഈ കുട്ടിയുടെ അമ്മയും ചേട്ടനും ഷെൽട്ടർ ഹോമിലാണുള്ളത്. ഷെൽട്ടർ ഹോം ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്ഥലത്തില്ലാത്തതിനാൽ അമ്മയും ചേട്ടനും വിവരമറിഞ്ഞെങ്കിലും മൃതദേഹം കാണാൻ വൈകിട്ടാണ് സാധിച്ചത്. ഈ മാസം 31ന് ഈ കുട്ടിക്ക്പ്രാ യപൂർത്തിയാകുമെന്നതിനാൽ കണ്ണൂരിലേക്ക് മാറ്റാനുള്ള ലീഗൽ നടപടി ക്രമങ്ങളുമെല്ലാം പൂർത്തിയായി വരികയായിരുന്നു. ഇതിന്റെ ഭാഗമായി കണ്ണൂരിലെ ഐടി സ്‌കൂളിൽ 17കാരനെ ചേർത്തുവെങ്കിലും അവിടുത്തെ പഠനം വേണ്ട എന്നുപറഞ്ഞ് കൗമാരക്കാരൻ തൃശൂരിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
​ഗോപൻ സ്വാമിയുടെ ശ്വാസകോശത്തിൽ ഭസ്മം? തലയിൽ കരിവാളിച്ച പാടുകൾ- ജീർണിച്ച അവസ്ഥയിലായതിനാൽ കൃത്യമായി മനസിലാക്കാൻ സാധിക്കുന്നില്ല, ശ്വാസകോശത്തിലെ സ്രവം പരിശോധനയ്ക്ക് അയച്ചു, ശരീരത്തിൽ വിഷത്തിന്റെ അംശമുണ്ടോയെന്നും അറിയണം, വ്യക്തത വരുത്താൻ മൂന്ന് പരിശോധനാ ഫലങ്ങൾകൂടി കിട്ടണം- ഡോക്ടർമാർ

15 കാരനാകട്ടെ അച്ഛനും അമ്മയും ഉപേക്ഷിച്ച് ചിൽഡ്രൻസ് ഹോമിലെത്തിയതായിരുന്നു. അച്ഛൻ അമ്മയെ ഉപേക്ഷിച്ചുപോയതോടെ അമ്മ മറ്റൊരു വിവാഹം കഴിച്ചുപോയി. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ചിൽഡ്രൻസ് ഹോമിലെത്തിയ ഈ കുട്ടി കടുത്ത വിഷാദത്തിലായിരുന്നതായാണ് വിവരം. കൂടാതെ കുട്ടി പഠിക്കുന്ന രാമവർമപുരത്തുള്ള സ്‌കൂളിലും പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. അനാഥരായ കുട്ടികളെ പാർപ്പിക്കുന്ന ചിൽഡ്രൻസ് ഹോമിൽ ഇങ്ങനെയൊരു സംഭവം ആദ്യമായാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഹോമിലെത്തിയ കലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.

സ്ഥാപനത്തിൽ സ്ഥിരം ജീവനക്കാരുടെ കുറവ് വലുതാണ്. താൽക്കാലിക ജീവനക്കാരെ വച്ചാണ് ഹോം പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുടെ മാനസികാവസ്ഥ പരിചയപ്പെട്ട് വരുമ്പോഴേക്കും താൽക്കാലിക ജീവനക്കാരുടെ സേവനം കഴിഞ്ഞിരിക്കും. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എത്തുന്നവരാണ് താൽക്കാലിക ജീവനക്കാർ. 24 മണിക്കൂറും ഹോമിൽ കെയർടേക്കർമാരുണ്ടെന്നും എന്തെങ്കിലും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ പരിശോധിക്കുമെന്നും കലക്ടർക്കൊപ്പമുണ്ടായിരുന്ന തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു.

pathram desk 5:
Leave a Comment