മുംബൈ: വീട്ടിൽവച്ചുണ്ടായ ആക്രമണത്തിൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റ സംഭവത്തിൽ കള്ളൻ കപ്പലിൽ തന്നെയെന്ന് പോലീസ്. നാലു നില ആഡംബര ബംഗ്ലാവിൽ വീട്ടിനകത്തുനിന്നുള്ള ആരുടെയെങ്കിലും സഹായമില്ലാതെ അക്രമിക്ക് അകത്തുകയറാനാവില്ലെന്ന പ്രാഥമിക നിഗമനത്തിലാണ്. പോലീസ്.
വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽ വച്ച് നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റത്. ആറു തവണ അക്രമിയുടെ കയ്യിൽ നിന്നു കുത്തേറ്റിരുന്നു. ഇതിൽ രണ്ടു മുറിവുകൾ ആഴത്തിലുള്ളതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സുഷുമ്നാ നാഡിയോട് ചേർന്നും പരുക്കേറ്റിട്ടുണ്ട്. നടൻ അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ടുകൾ.
വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിയുമായി വാക്കുതർക്കമുണ്ടായെന്നും ഇതിനിടെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ മുറിയിൽ വച്ചാണ് ആക്രമണം. മോഷ്ടാവ് അകത്തു കയറിയെന്നറിഞ്ഞതിന് പിന്നാലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് അദ്ദേഹം അവിടെ എത്തിയതെന്നാണ് നിഗമനം. ആക്രമണത്തിൽ ജോലിക്കാരിക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെയുൾപ്പെടെ പൊലീസ് ചോദ്യം ചെയ്യും. മൂന്നു ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബാന്ദ്രയിലെ സത്ഗുരു ശരൺ സൊസൈറ്റിയുടെ 12–ാം നിലയിലാണ് സെയ്ഫ് അലി ഖാനും കുടുംബവും താമസിക്കുന്നത്. നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള ഇവിടേക്ക് അക്രമിക്ക് എത്താൻ സാധിച്ചെന്നും സംഭവത്തിന് ശേഷം രക്ഷപ്പെടാൻ കഴിഞ്ഞു എന്നതും സത്ഗുരു ശരൺ സൊസൈറ്റിയുടെ സെക്യൂരിറ്റിയിലുണ്ടായ വീഴ്ചയായാണ് കണക്കാക്കുന്നത്. മാത്രമല്ല തന്നെ ആരുടെയെങ്കിലും സഹായം അക്രമിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
6 മുറിവുകളുണ്ട്… ഇതിൽ രണ്ടെണ്ണം ഗുരുതരമാണ്… നട്ടെല്ലിന് അടുത്തായി ഒന്നിലധികം പരുക്കുകൾ… കഴുത്തിലും കുത്തേറ്റു…. വീട്ടിലെത്തിയ അക്രമിയുടെ കുത്തേറ്റ സെയ്ഫ് അലി ഖാൻ ഗുരുതരാവസ്ഥയിൽ… ശസ്ത്രക്രയ തുടരുന്നു..
സംഭവ സമയത്ത് സെയ്ഫ് അലി ഖാന്റെ മക്കളായ തൈമൂർ, ജെഹ് എന്നിവരും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഭാര്യ കരീന കപൂർ സഹോദരി കരിഷ്മ കപൂറിനും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നുവെന്നും അല്ലായെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ ചികിത്സയിലാണെന്നും മറ്റു കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും കരീന കപൂറിനോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. യാതൊരു വിധത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊലീസ് അന്വേഷണം നടക്കുകയാണെന്നും അവർ അറിയിച്ചു. ബാന്ദ്രയിലെ ആഡംബരപൂർണമായ നാലു നില ബംഗ്ലാവിലാണ് സെയ്ഫ് അലി ഖാൻ താമസിക്കുന്നത്. ഭാര്യ കരീന കപൂറും മക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.
Leave a Comment