തിരുവനന്തപുരം: ഇത്ര വെപ്രാളംപ്പെട്ട് സമാധി തുറക്കണ്ട എന്നാണ് എന്റൊരു ഇത് ….. 🫣😌കളക്ടർ ഡെയിലി വന്നു ചർച്ചയിൽ പങ്കെടുക്കട്ടെ…എന്താണ് കളക്ടർക് പറയാനുള്ളത് എന്ന് കേക്കാല്ലോ… ‘‘ഈ ചുള്ളൻ കലക്ടറെ പുറത്തെത്തിക്കാൻ സഹായിച്ച സമാധിക്ക് നന്ദി’’. ഈ സമയത്ത് പറയാൻ പാടുണ്ടോ എന്ന് അറിയില്ല എന്നാലും പറയുവാ…എന്നാ ഒരു ഗ്ലാമറാ ❤😂😍… ഇങ്ങനെ പോകുന്നു ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കെത്തിയ ജില്ലാ കളക്റ്ററുടെ വീഡിയോയ്ക്കു താഴെയുള്ള കമന്റുകൾ.
ഈ ചുള്ളൻ കളക്റ്റാരാന്നുള്ള കണ്ടുപിടിത്തത്തിന്റെ പിറകെയാണ് സൈബർ ലോകത്തെ കോഴിക്കുഞ്ഞുങ്ങൾ.. തിരുവനന്തപുരം സബ് കലക്ടറാണ് ഒറ്റ ദിവസം കൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. വാർത്തയ്ക്ക് പിന്നാലെ കലക്ടറെ തേടിയിറങ്ങിയിരിക്കുകയാണ് സൈബർ ലോകം. കണ്ണൂർ സ്വദേശിയായ ആൽഫ്രഡ് ഒവിയാണ് സമൂഹമാധ്യമങ്ങളിലെ ആ താരം. കളക്ടർക്കു ഗ്ലാമർ മാത്രമല്ല നല്ല വിവരവുമുണ്ടെന്നും ഒരു കൂട്ടംകണ്ടെത്തിയിട്ടുണ്ട്. മലയാളം നല്ല മണിമണി പോലെ പറയാൻ അറിയാമെന്നും മാധ്യമപ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒഴുക്കോടെ മറുപടി പറയാനറിയാമെന്നും കമന്റുകളുണ്ട്.
2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ആൽഫ്രഡ്. ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽനിന്നും കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആൽഫ്രഡ് ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു. ബിരുദ പഠനകാലത്താണ് സിവിൽ സർവീസിനെക്കുറിച്ച് ചിന്തിക്കുന്നത്. 2022ൽ തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് ആൽഫ്രഡ് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയത്. ആദ്യ ശ്രമത്തിൽ മെയിൻസ് പരീക്ഷ പാസാകാൻ സാധിച്ചിരുന്നില്ല. രണ്ടാം ശ്രമത്തിൽ 310–ാം റാങ്ക് നേടിയ ആൽഫ്രഡ് മൂന്നാം ശ്രമത്തിൽ അത് 57ലേക്ക് ഉയർത്തി. രണ്ടാം ശ്രമത്തിൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് ലഭിച്ചിരുന്നു.
നേരത്തെ പാലക്കാട് അസിസ്റ്റന്റ് കലക്ടറുമായിരുന്നു. സിനിമയും ഒഴിവുസമയങ്ങളിൽ ടർഫിൽ ഫുട്ബോൾ കളിക്കാനുമൊക്കെയാണ് പുള്ളിക്കിഷ്ടം. അങ്ങനെ ഒരു സമാധിയോടെ സൈബറിടത്ത് തരംഗം തീർത്ത സിവിൽ സർവീസ് ഉദ്യോഗസ്ഥരായ മെറിൻ ജോസഫ്, ദിവ്യ എസ് അയ്യർ, യതീഷ് ചന്ദ്ര എന്നിവർക്കു ശേഷം ആൽഫ്രഡും ജനമനസ് കീഴടക്കിയിരിക്കുകയാണ്.
Leave a Comment