15 കാരിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി താലി ചാർത്തി, മൂന്നാറിലെത്തിച്ച് പീഡനം, യുവാവിന് ഒത്താശ ചെയ്തുകൊടുത്തത് പെൺകുട്ടിയുടെ മാതാവ്, അമ്മ ശുചിമുറിയിൽ പോയ തക്കം നോക്കി പീഡനം, പിതാവിന്റെ പരാതിയിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ, മാതാവിനെതിരെ ബാലനീതി നിയമത്തിലെ വകുപ്പ് പ്രകാരം കേസ്

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അജ്ഞത മുതലെടുത്ത് വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീട്ടിൽ അമൽ പ്രകാശ് (25), മുപ്പത്തിയഞ്ചുകാരിയായ കുട്ടിയുടെ അമ്മ എന്നിവരാണ് മലയാലപ്പുഴ പൊലീസിൻറെ പിടിയിലായത്. ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും അമൽ 15 കാരിയെ വലയിലാക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകിയശേഷം ക്ഷേത്രത്തിൽ വച്ച് താലി ചാർത്തുകയും, തുടർന്ന് മൂന്നാറിലെത്തിച്ച് ബലാൽസംഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടി മാതാവിനൊപ്പമാണ് മൂന്നാറിലെത്തിയത്. കുട്ടിയുടെ അമ്മ ഇയാൾക്ക് ഒത്താശ ചെയ്തതായി വെളിവായതിനെ തുടർന്നാണ് അവരേയും അറസ്റ്റ് ചെയ്തത്.

അമ്മയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് യുവാവ്, കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി താലികെട്ടിയതും വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയതുമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കാണാതായതിനു മലയാലപ്പുഴ പൊലീസ് കുട്ടിയുടെ പിതാവിന്റെ മൊഴിപ്രകാരം ആദ്യം കേസെടുത്തിരുന്നു. ശനിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്.

പിന്നീട് കുട്ടിയെ ചുട്ടിപ്പാറയിലെത്തിച്ച്, മാതാവിന്റെ സാന്നിധ്യത്തിൽ കഴുത്തിൽ താലിചാർത്തി വിവാഹം കഴിച്ചെന്നു പറഞ്ഞ് വിശ്വസിപ്പിച്ചശേഷം, അന്ന് വൈകിട്ട് 5 മണിക്ക് വീട്ടിൽ നിന്നും കുട്ടിയെ മൂന്നാറിലേക്ക് കൊണ്ടുപോയി. യുവാവിന്റെ നിർദേശപ്രകാരമാണ് രണ്ടാം പ്രതി കുട്ടിയേയും കൂട്ടി മൂന്നാറിൽ ഒപ്പം പോയത്. ഞായറാഴ്ച്ച രാവിലെ മൂന്നാർ ടൗണിനുസമീപം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. പിന്നീട് കുട്ടിയുടെ മാതാവ് ശുചിമുറിയിൽ പോയ തക്കം നോക്കി അമൽ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
എന്തിനാണ് പേടി? മരണ സർട്ടിഫിക്കറ്റ് എവിടെ? എങ്ങനെയാണ് മരിച്ചത്? എവിടെയാണ് മരണം അം​ഗീകരിച്ചത്? ​ഗോപൻ സ്വാമി സമാധി വിഷയത്തിൽ തുടരെത്തുടരെ ചോദ്യങ്ങളുമായി ഹൈക്കോടതി; മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരി​ഗണിക്കാം, നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമില്ല- ഹൈക്കോടതി

പിതാവ് നൽകിയ പരാതിയിൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അമ്മയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി മൂവരും മൂന്നാറുണ്ടെന്ന് ഉറപ്പുവരുത്തി. തുടർന്ന് അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ 7 മണിയോടെ മൂന്നാറിലെത്തി മൂന്നു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മോദിയുടെ സര്‍ട്ടിഫിക്കറ്റ് തരില്ലെങ്കില്‍ 1978ല്‍ ബിരുദാനന്തര ബിരുദം നേടിയവരുടെ വിവരം തരൂ! വിവരാവകാശ കമ്മീഷണറുടെ ഉത്തരവില്‍ തടിയൂരാന്‍ ശ്രമം തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി; ജിജ്ഞാസയുടെ പേരില്‍ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന്!

പെൺകുട്ടിയെ കോന്നി നിർഭയ ഹെൻറി ഹോമിലെത്തിച്ചു. വനിതാ എസ്ഐ കെആർ ഷെമിമോൾ കുട്ടിയുടെ മൊഴിരേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ അമലിനെതിരെ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവുമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.

പ്രതികളെ വിശദമായി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. സംരക്ഷണ ചുമതലയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഉത്തരവാദിത്തം നിർവഹിക്കാത്തതിന്റെ പേരിൽ മാതാവിനെയും ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു. പരിശോധന നടത്തിച്ചശേഷം കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പ്രതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

pathram desk 5:
Leave a Comment