കാലം നീങ്ങിയിട്ടും ഒടുങ്ങാത്ത കൊലവെറി, പിതാവിന്റെ അനുവാദമില്ലാതെ മകൾ ഒളിച്ചോടി വിവാഹം കഴിച്ചു, പത്തുകൊല്ലങ്ങൾക്ക് ശേഷം ഉറങ്ങിക്കിടന്ന പേരമകളെയും ഭർതൃമാതാവിനേയും പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി

ലഖ്‌നൗ: പിതാവിന്റെ അനുവാദമില്ലാതെ മകൾ സ്വന്തംതാൽപര്യത്തിന് വിവാഹം ചെയ്തതിൻറെ പകയിൽ പിതാവും സഹോദരനും ചേർന്ന് പത്തുകൊല്ലത്തിനുശേഷം മകളുടെ കുഞ്ഞിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ബുദൗൻ ജില്ലയിലെ ഹയാത് നഗർ ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണു സംഭവം. ഇരുവരുടേയും മൂന്നുവയസ്സുകാരി കൽപന, കൽപനയുടെ അച്ഛന്റെ അമ്മ ഗീതാദേവി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന ഇരുവരേയും പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം സംബന്ധിച്ച് ​ഗീതാദേവിയുടെ ഭർത്താവ് രാംനാഥ് പോലീസിൽ പരാതി നൽകി. പിതാവായ പ്രേംലാലിൻറെ എതിർപ്പ് മറികടന്നാണ് പത്ത് വർഷം മുൻപ് ആശാദേവി വിജയകുമാറിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിന് ആശയുടെ വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല. ആശയുടെ അച്ഛൻ പ്രേംപാലും സഹോദരനും ചേർന്നാണ് കൽപനയെയും ഗീതാദേവിയെയും അടിച്ചുകൊലപ്പെടുത്തിയതെന്ന് രാംനാഥ് പോലീസിന് നൽകിയ പരാതിയിൽ ‌പറയുന്നു. ആക്രമണം നടന്ന സമയത്ത് രാംനാഥ് സ്ഥലത്തുണ്ടായിരുന്നില്ല. ജോലിയുടെ ആവശ്യത്തിന് പുറത്തുപോയതായിരുന്നു ഇദ്ദേഹം.
“ഹണി റോസ് വിമർശനത്തിനു അതീതയല്ല, അതിനാലാണ് താൻ വിമർശിച്ചത്”- രാഹുൽ ഈശ്വർ കോടതിയിൽ, അറസ്റ്റ് തടയാതെ ഹൈക്കോടതി, പോലീസിനോട് നിലപാട് തേടി

വെള്ളിയാഴ്ച രാത്രി ബുദൗൺ ജില്ലയിലെ ഹയാത്ത് നഗർ ഗ്രാമത്തിലെ അവരുടെ വീട്ടിൽ ഗീതാ ദേവി തന്റെ ചെറുമകൾ കൽപനയോടൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് ഈ ദാരുണമായ കുറ്റകൃത്യം നടന്നത്. ഏകദേശം 10 വർഷം മുമ്പ് കുട്ടിയുടെ മാതാപിതാക്കൾ വിവാഹം കഴിച്ചതിനാൽ പ്രതികൾ അസ്വസ്ഥരായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടി കൂട്ടബലാത്സം​ഗത്തിരയായത് അഞ്ചു തവണ, കേസിൽ ആകെ 58 പ്രതികളെന്ന് പോലീസ്, വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കും, രണ്ടുതവണ ബലാത്സം​ഗം നടന്നത് ദീപുവിന്റെ ഇടപെടല്ലിൽ, തുടർന്ന് പെൺകുട്ടിയെ ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേർക്ക് കൈമാറി, പത്തനംതിട്ടയിൽ നടന്നത് സൂര്യനെല്ലി പീഡനക്കേസിനെക്കാൾ വലിയ കുറ്റകൃത്യം

ആശാദേവിയും വിജയകുമാറും ചെന്നൈയിൽ ജോലിചെയ്യുന്നതിനാൽ ആറുമാസം പ്രായമായപ്പോൾ മുതൽ കൽപന പ്രേംലാലിൻറെ അമ്മയായ ഗീതാദേവിക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു. രാംനാഥിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചു.

pathram desk 5:
Leave a Comment