അത് കല്ലറയല്ല സമാധി മണ്ഡപം, എതിർപ്പുമായി സാമുദായിക സംഘടനകളും കുടുംബവും, ക്രമസമാധാന പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ഗോപൻസ്വാമിയുടെ ‘സമാധി’ പൊളിക്കുന്നത് താത്കാലികമായി നിർത്തിവച്ചു

തിരുവനന്തപുരം: ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്ത് നെയ്യാറ്റിൻകരയിലെ ഗോപൻസ്വാമിയുടെ ‘സമാധി’ പൊളിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താനുള്ള നടപടി താത്കാലികമായി നിർത്തിവച്ചു. സാമുദായിക സംഘടനകളുടേയും കുടുംബത്തിന്റേയും എതിർപ്പിനെ തുടർന്നാണിത്. തുടർന്ന് ഇവരെ ചർച്ചയ്ക്കായി സബ് കളക്ടർ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ചർച്ചയ്ക്ക് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ഇതോടൊപ്പം സമാധിയിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ നാട്ടുകാരേയും ചർച്ചയ്ക്ക് വിളിച്ചു.

ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടെ കണക്കിലെടുത്താണ് പോലീസിന്റെ നടപടി. കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തുന്നതിനെതിരെ സാമുദായിക സംഘടനകളടക്കം രംഗത്തെത്തിയിരുന്നു. പിന്നീട് സാമുദായിക സംഘടനകളും നാട്ടുകാരുമായി ഏറ്റുമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയതോടെയാണ് നടപടി താത്കാലികമായി നിർത്തിവച്ചത്.
ജനറൽ ആശുപത്രിയിൽ വച്ച് നാല് പേ‍ർ കൂട്ടബലാത്സം​ഗം ചെയ്തു..!! പ്രതിയുടെ ബന്ധുവിനെ കാണാൻ എന്നുപറഞ്ഞ് ആശുപത്രിയിലെത്തിച്ച് ശുചിമുറിയില്‍ കൊണ്ടുപോയി പീഡനം..!! സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 39 ആയി

ഗോപൻ സ്വാമിയെ അടക്കിയിരിക്കുന്നത് കല്ലറയല്ലെന്നും സമാധിമണ്ഡപമാണെന്നുമാണ് കുടുംബത്തിന്റേയും സമുദായ സംഘടനകളുടേയും അവകാശവാദം. അത് തകർക്കാൻ അനുവദിക്കില്ല. മതവും വിശ്വാസവും ആചാരങ്ങളും നടത്താനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നും കുടുംബവും സമുദായസംഘടനകളും പറയുന്നു. എന്നാൽ, ഗോപൻസ്വാമി എങ്ങനെയാണ് മരണപ്പെട്ടതെന്ന് അറിയണമെന്നേ തങ്ങൾക്കുള്ളൂ എന്നാണ് നാട്ടുകാർ പറയുന്നത്. അചാരങ്ങൾക്കോ മറ്റ് പ്രവർത്തനങ്ങൾക്കോ തടസമല്ല. ഗോപൻ സ്വാമി അതിനുള്ളിലുണ്ടോയെന്ന് അറിയണം. എങ്ങനെ മരണപ്പെട്ടു എന്നറിയണം. ഈ രണ്ട് ആവശ്യങ്ങൾ മാത്രമാണ് മുന്നോട്ടുവയ്ക്കുന്നത്. നാട്ടുകാരെന്ന നിലയിൽ തങ്ങളുടെ ആവശ്യം അതുമാത്രമാണെന്നും അവർ പറഞ്ഞു.

pathram desk 5:
Leave a Comment