വീണ്ടും പരാതി… ഹണി റോസിനെ അധിക്ഷേപിച്ചതിൽ രാഹുൽ ഈശ്വറിനെതിരേ തൃശൂർ സ്വദേശി പരാതി നൽകി…!! മുൻകൂർ ജാമ്യത്തിനുള്ള ശ്രമവുമായി രാഹുൽ.., കൂടുതൽ പേ‍ർക്കെതിരേ നിയമ നടപടി ഉടൻ…

കൊച്ചി: ഹണി റോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി. ചാനൽ ചർച്ചകളിൽ നടി ഹണി റോസിനെതിരെ മോശം പരാമർശം നടത്തിയെന്നു ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിയാണു രാഹുലിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ ഉടൻ നടപടിയുണ്ടാകുമെന്നാണു വിവരം.

അതേ സമയം രാഹുൽ ഈശ്വറിന് എതിരായ ഹണി റോസിന്റെ പരാതിയിൽ പൊലീസ് ഞായറാഴ്ച കേസെടുത്തേക്കും. ഇന്നലെയാണ് രാഹുൽ ഈശ്വറിനെതിരെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തി ഹണി റോസ് പരാതി നൽകിയത്. ഇതിനിടെ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യത്തിനു വേണ്ടിയുള്ള നീക്കങ്ങൾ ആരംഭിച്ചു. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ രാഹുൽ ഈശ്വർ നടത്തിയ പരാമർശങ്ങളോട് പ്രതികരിച്ച നടി ഉടൻ തന്നെ നിയമനടപടികൾ സ്വീകരിക്കുകയായിരുന്നു.

ബോബി ചെമ്മണ്ണൂരിന് എതിരായ കേസിൽ വീണ്ടും മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ ആയിരുന്നു രാഹുൽ ഈശ്വറിനെതിരെ കൂടി പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെ അശ്ലീല കമന്റുകൾ ഇട്ട കൂടുതൽ പേർക്കെതിരെ നടപടികൾ ഉണ്ടായേക്കും. നിലവിൽ നടിയുടെ പരാതിയിൽ റിമാൻഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാകും കോടതി പരിഗണിക്കുക.

സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചും പെൺകുട്ടി പീഡനത്തിന് ഇരയായി…!! ബസിനുള്ളിൽ വച്ചായിരുന്നു പീഡനമെന്ന് പൊലീസ്… ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യവിൽപ്പനക്കാരൻ, പ്ലസ്ടു വിദ്യാർഥി, നവവരൻ തുടങ്ങി ഇതുവരെ അറസ്റ്റിലായത് 20 പേ‍ർ…!!

പതിനേഴുകാരിയെ പാർക്കിൽവച്ച് പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പെൺകുട്ടിയുടെ പ്രായം, ആരോ​ഗ്യസ്ഥിതി കണക്കിലെടുത്ത് സിഡബ്ല്യൂസി ഇടപെട്ട് ​ഗർഭച്ഛിദ്രം, പ്രതി റിമാൻഡിൽ, ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു

pathram desk 5:
Related Post
Leave a Comment