ഒരു കെഎസ്‌ഇബി ലൈനിനും തടുക്കാനാവില്ല ഒരുമിച്ചുള്ള ഈ യാത്ര, പ്രവാസി വധൂവരന്മാർ വിവാഹ സർട്ടിഫിക്കറ്റെടുക്കാനെത്തിയപ്പോൾ വൈദ്യുതിയില്ല, ജനറേറ്ററർ വാടകയ്ക്കെടുത്ത് കാര്യം നടത്തി നവദമ്പതികൾ

പാമ്പാടി: തൊണ്ടിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്ന അവസ്ഥയിയായി പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ നവദമ്പതികൾക്ക്. വെള്ളിയാഴ്ച രാത്രിയ്ക്ക് വിദേശത്തേക്ക് മടങ്ങേണ്ട ദമ്പതികൾ വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയപ്പോൾ വൈദ്യുതി വില്ലനായി. പിന്നെ പ്രവാസി വധൂവരന്മാർ ഒന്നും നോക്കിയില്ല സബ് രജിസ്ട്രാർ ഓഫീസിൽ ജനറേറ്റർ വാടകയ്ക്കെടുത്ത് വിവാഹ സർട്ടിഫിക്കറ്റെടുത്ത് മടങ്ങി.

സബ് രജിസ്ട്രാർ ഓഫീസിൽ വെള്ളിയാഴ്ചയാണ് പ്രവാസികളായ ഇവർ വിവാഹ സർട്ടിഫിക്കറ്റെടുക്കാനെത്തിയത്. ഇവർക്ക്‌ വെള്ളിയാഴ്ച രാത്രിയാണ്‌ വിദേശത്തേക്ക്‌ മടങ്ങേണ്ടത്‌.

ഇരുവരും രാവിലെ ഓഫീസിലെത്തിയെങ്കിലും കറന്റില്ലായിരുന്നു. കെഎസ്‌ഇബി ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതുകൊണ്ടാണ്‌ വൈദ്യുതിയില്ലാതിരുന്നത്‌. ഇതോടെ സർട്ടിഫിക്കറ്റ് കിട്ടാനുള്ള വഴിയടഞ്ഞു. വൈദ്യുതി വരുമെന്ന പ്രതീക്ഷയിൽ ഉച്ചവരെ ഇവർ കാത്തിരുന്നു. സർട്ടിഫിക്കറ്റ്‌ അത്യാവശ്യമായതുകൊണ്ടാണ് ജനറേറ്റർ വാടകയ്ക്ക്‌ എടുക്കാൻ തീരുമാനിച്ചത്‌. ജനറേറ്റർ മുഖേന ഓഫീസിൽ വൈദ്യുതി വന്നതോടെ കാര്യങ്ങൾ വേഗത്തിലായി. ഒടുവിൽ വധൂവരന്മാർ സർട്ടിഫിക്കറ്റുമായി സന്തോഷത്തോടെ മടങ്ങി.
പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരിശീലകരും കായികതാരങ്ങളും സഹപാഠികളും? കേസിൽ പത്തുപേർകൂടി കസ്റ്റഡിയിൽ, അറസ്റ്റിലായത് പെൺകുട്ടിയുടെ കാമുകനുൾപ്പെടെ അഞ്ചുപേർ, കേസ് ആറ് സ്റ്റേഷൻ പരിധികളിലായി, പ്രതികൾക്കെതിരെ പോക്സോ, പട്ടികജാതി- പട്ടികവർഗ പീഡനനിരോധനവകുപ്പുകൾ ചുമത്തും

pathram desk 5:
Related Post
Leave a Comment