അഞ്ചു കുട്ടികൾക്ക് മുണ്ടിനീര്, ഒന്‍പതു മുതല്‍ 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

ആലപ്പുഴ: ചേര്‍ത്തല താലൂക്കിലെ പെരുമ്പളം എല്‍പി സ്‌കൂളിലെ അഞ്ചു കട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചതിനെ തുടർന്ന് സ്‌കൂളിന് ജനുവരി ഒന്‍പതു മുതല്‍ 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

മുണ്ടിനീരിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 21 ദിവസം വരെ ആണ്. രോ​ഗം കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കുന്നതിന് സ്‌കൂളിന് 21 ദിവസത്തേയ്ക്ക് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് അവധി നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി കളക്ടര്‍ ഉത്തരവിട്ടത്.

വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേര്‍ന്ന് നടത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.
വിവാഹവാർഷിക ദിനത്തിൽ വിവാഹ വസ്ത്രങ്ങളണിഞ്ഞ് ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ…!!! വെള്ള പൂക്കൾ കൊണ്ട് കിടക്ക അലങ്കരിച്ച് വെള്ളത്തുണി പുതപ്പിച്ചു…!!! ആഘോഷ വിരുന്ന് നടത്തിയ ശേഷം ആത്മഹത്യ കുറിപ്പ് സ്റ്റാറ്റസ് ഇട്ടു…!!!!

pathram desk 5:
Related Post
Leave a Comment