ലൊക്കേഷൻ പരിശോധിക്കുന്നതിനിടെ സിനിമ ആർട്ട് ഡയറക്ടർ ചതുപ്പിൽ കുടുങ്ങി, രക്ഷകരായി അഗ്നി രക്ഷാസേന, അപകടം ദിലീപ് നായകനായെത്തുന്ന സിനിമയുടെ ലൊക്കേഷൻ പരിശോധിക്കുന്നതിനിടെ

എളങ്കുന്നപ്പുഴ: പുതുവൈപ്പ് എൽഎൻജി ടെർമിനലിനു മുൻപിലുള്ള പൈലിങ്‌ ചെളിനിറഞ്ഞ ചതുപ്പ് നിലത്തിൽ താഴ്ന്നു കൊണ്ടിരുന്ന സിനിമ ആർട്ട് ഡയറക്ടർക്കിതു പുതു ജീവൻ. സിനിമയുടെ ലൊക്കേഷൻ തേടിയെത്തിയ മലപ്പുറം കെ പുരം മുളക്കിൽ നിമേഷാണു ചതുപ്പുനിലത്തിൽ ഇറങ്ങിയ ഉടനെ താഴ്ന്നു പോയത്. നിമേഷ് ചതുപ്പിൽ താഴുന്നതുകണ്ട് അതുവഴി വന്ന യാത്രക്കാരൻ അ​ഗ്നി രക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ വൈപ്പിൻ അഗ്നി രക്ഷാസേനയെത്തി ആർട്ട് ഡയറക്ടറെ രക്ഷപ്പെടുത്തി.

ദിലീപ് നായകനാകുന്ന ഭ ഭ ബ (ഭയം ഭക്തി ബഹുമാനം) യുടെ ചിത്രീകരണത്തിനായി ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു നിമേഷ്. ഇതിനിടെയാണ് ചതുപ്പിൽ കുടുങ്ങിയത്. അതുവഴി പോയ യാത്രക്കാരൻ ഫോൺ ചെയ്തതനുസരിച്ചു അഗ്നി രക്ഷാസേനയെത്തി കാൽമുട്ടു വരെ ചെളിയിൽ പുതഞ്ഞു താഴുകയായിരുന്ന നിമേഷിനെ ഉടനെ പുറത്തെടുത്തു.

യാത്രക്കാരൻ കണ്ടില്ലായിരുന്നെങ്കിൽ ദുരന്തം സംഭവിക്കുമായിരുന്നു. കാണുമ്പോൾ ചളി ഉറച്ചു കിടക്കുന്നതായി തോന്നുമെങ്കിലും അതിലിറങ്ങിയാൽ താഴ്ന്നുപോകും. ഇതു ചൂണ്ടിക്കാട്ടുന്ന ബോർഡ് ഇല്ലാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.
കമന്റുകള്‍ കണ്ട് കരഞ്ഞിട്ടുണ്ട്…!!! ഒരു പോസ്റ്റ് ഇട്ടത് വേറൊരു തരത്തിലാക്കി…!!! മറ്റൊരു സൈബര്‍ അറ്റാക്കിലും ഞാന്‍ ഇത്ര തകര്‍ന്നു പോയിട്ടില്ല വ്യക്തിജീവിതത്തെ പോലും ബാധിച്ച നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചിന്ത ജെറോം…!!!

pathram desk 5:
Related Post
Leave a Comment