ക്ഷേത്രത്തിലെത്തുന്ന നായര്‍ സ്ത്രീകളുടെ ബ്ലൗസ് അഴിപ്പിക്കുന്ന ആചാരവും തിരികെ കൊണ്ടുവരാന്‍ സുകുമാരന്‍ നായര്‍ പറയുമോ? രൂക്ഷ വിമര്‍ശനവും പരിഹാസവുമായി സോഷ്യല്‍ മീഡിയ; സമുദായ നേതാക്കള്‍ ബീറ്റ ജനറേഷന്റെ കാലമെത്തിയത് അറിയാത്തവര്‍!

കോട്ടയം: ആചാര സംരക്ഷണത്തിന്റെ പേരില്‍ സുകുമാരന്‍ നായര്‍ക്കെതിരേ വ്യാപക വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ആചാരങ്ങള്‍ നവീകരിക്കാന്‍ ബാധ്യതപ്പെട്ടവര്‍തന്നെ നൂറ്റാണ്ടുകളുടെ അന്ധവിശ്വാസങ്ങള്‍ മുറുകെപ്പിടിക്കുന്നു എന്നാണു സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. ‘ആചാരങ്ങള്‍ എന്തായിരുന്നു അറിയണമെങ്കില്‍ താങ്കള്‍ കഴിഞ്ഞ എഴുപതു വര്‍ഷമെങ്കിലും പിന്നിലേക്കു നോക്കൂ’ എന്നാണു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

 

അബദ്ധം പറ്റിയാലും തൂക്കാന്‍ വിധിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളും ശരിയത്ത് നിയമവും…!!! ഫയറിംഗ് സ്‌ക്വാഡിനു മുന്നില്‍നിന്ന് രക്ഷപ്പെട്ടു വന്നവര്‍ ഇവര്‍…!!! ഏറെയും മലയാളികള്‍; നിമിഷ പ്രിയയ്ക്കു തടസം ഹൂതികള്‍..!! ഇപ്പോഴും പ്രതീക്ഷ

 

‘ആചാര സംരക്ഷകന്റെ വേഷമാണ് ഏറെക്കാലമായി സുകുമാരന്‍ നായര്‍ക്ക്. ക്ഷേത്ത്രില്‍ മേല്‍മുണ്ട്, മേല്‍വസ്ത്രം ധരിച്ചു കയറാമോ എന്നതാണ് പുതിയ പ്രശ്‌നം. ബ്രാഹ്‌മണനാണോ എന്നറിയുന്നതിനുള്ള പൂണൂല്‍ പുറത്തുകാണുന്നതിനു കൊണ്ടുവന്ന മേല്‍വസ്ത്രം ധരിക്കാതെയുള്ള കയറ്റത്തിന് ഏറ്റവും കൂടുതല്‍ ചൂട്ടുപിടിക്കുന്നത് പണ്ടുകാലത്ത് അമ്പലത്തില്‍ നേരെ നിന്ന് തൊഴാന്‍ പോലും അവകാശമില്ലാതിരുന്ന നായര്‍ തലമുറയുടെ ഇന്നത്തെ കാരണവരാണ്.

ആചാരം എന്തെന്ന് അറിയാന്‍ കെ.പി. പദ്ഭനാഭ മേനോന്റെ കൊച്ചിരാജ്യ ചരിത്രവും പി. ഭാസ്‌കരനുണ്ണിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളവും വായിക്കണം. ഇതൊക്കെ വായിച്ചിരുന്നെങ്കില്‍ സുകുമാരന്‍ നായര്‍ ഈ പണിക്കുതന്നെ നില്‍ക്കില്ലായിരുന്നു എന്നതു മറ്റൊരു കാര്യം.

ഏതൊരു സമുദായത്തിലും അജ്ഞരായ ആളുകളും അവരെ നയിക്കുന്ന അജ്ഞനായ നേതാവും ഉണ്ടാകുമെന്നാണ് ഇന്ത്യ ആദ്യ നൂറ്റാണ്ടുകളില്‍ സന്ദര്‍ശിച്ച അല്‍ബിറൂനി എന്ന സഞ്ചാരി എഴുതിയിട്ടുള്ളത്. കേരളത്തിന്റെ യഥാര്‍ഥ അവസ്ഥയാണ് അദ്ദേഹം വരച്ചുകാട്ടുന്നത്.

ഒരുകാലത്തു തൃപ്പൂണിത്തുറ അമ്പലത്തിലെ ഉത്സവക്കാലത്ത് തൊഴാന്‍ വന്ന സ്ത്രീകളോട് അകത്തു കയറണമെങ്കില്‍ റൗക്ക (ബ്ലൗസ്) അഴിച്ചുമാറ്റണമെന്ന ആചാരമുണ്ടായിരുന്നു. ചിലര്‍ നാണിച്ചു മടങ്ങിപ്പോകുന്നതും ചിലര്‍ മതിലിന് അരികില്‍ പതുങ്ങിനിന്നു നാണിച്ചു റൗക്ക അഴിക്കുന്നതും താന്‍ നേരില്‍ കണ്ടിട്ടുണ്ട്. റൗക്ക ധരിച്ചു ചെല്ലുന്ന നായര്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ കടത്തില്ലെന്ന അധികാരികളുടെ അധിക്ഷേപം താന്‍ നേരിട്ടു കണ്ടിട്ടുണ്ടെന്നു കൊച്ചി രാജ്യ ചരിത്രത്തിന്റെ രചയിതാവും ചരിത്രകാരനുമായ കെ.പി. പത്ഭനാഭ മേനോന്‍ എഴുതിയിട്ടുണ്ട്.

എഡി എട്ടാം നൂറ്റാണ്ടോടെ നായന്‍മാര്‍ കേരളത്തില്‍ അധമജാതിയായിട്ടാണു ക്ഷേത്രം ഭരിക്കുന്നവര്‍ പരിഗണിച്ചിട്ടുള്ളത്. അന്നു പല ക്ഷേത്രങ്ങളിലും നായര്‍ക്കു നേരെ നിന്നു തൊഴാനുള്ള അവകാശം പോലുമുണ്ടായിരുന്നില്ല. ഗുരുവായൂരമ്പലത്തിന്റെ ഉടമസ്ഥരെന്നു പറയുന്ന ഉള്ളനാട്ടു പണിക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തു പോയതിനെക്കുറിച്ചു മന്നത്തു പത്ഭനാഭന്റെ പ്രസംഗങ്ങളിലുണ്ട്.

ഇതൊക്കെ മാറിയിട്ടാണ് ഇന്നു ക്ഷേത്രങ്ങളില്‍ ആളുകള്‍ എത്തിത്തുടങ്ങിയതുതന്നെ. കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളെ നവീകരിക്കാന്‍ എപ്പോഴൊക്കെ ശ്രമം നടന്നിണ്ടുണ്ടോ, അപ്പോഴെല്ലാം സുകുമാരന്‍ നായര്‍ അതിനു തുരങ്കം വച്ചിട്ടുണ്ട്.

ശബരിമല വിധിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിക്കുമെന്ന നിലവന്നപ്പോഴാണ് സുകുമാരന്‍ നായരുടെ പ്രസ്താവന വന്നത്. അതോടെ അതുവരെ പിന്തുണച്ചുനിന്ന ബിജെപിയും ആര്‍എസ്എസും കോണ്‍ഗ്രസുമെല്ലാം നേരേ തിരിഞ്ഞു. കേരളം വലിയൊരു കലാപത്തിന്റെ അന്തരീക്ഷത്തിലേക്കു പോകുമെന്ന സ്ഥിതിവരെയുണ്ടായി. സമുദായത്തിന്റെ പിന്തുണ തേടുന്നവര്‍ക്ക് സുകുമാരന്‍ നായരുടെ വാക്കുകള്‍ വേദവാക്യമാണ്. പക്ഷേ, കേരളത്തെ നൂറ്റാണ്ടുകളിലേക്കു തിരിച്ചുവിടുന്ന പിന്തിരിപ്പന്‍ നയങ്ങളായിരുന്നു അതെന്നു നായര്‍ സമുദായക്കാര്‍ തന്നെ തിരിച്ചറിയും.

മോദിക്കു മുന്നില്‍ കത്തോലിക്ക സഭയ്ക്കു മുട്ടിടിക്കുന്നോ? അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും മെത്രാന്‍ സമിതി മൗനത്തിലോ? രൂക്ഷ വിമര്‍ശനവുമായി കേരളത്തിനു പുറത്തുള്ള വൈദികരും കന്യാസ്ത്രീകളും; എട്ടു ചോദ്യങ്ങളുമായി ഡെറിക് ഒബ്രിയന്റെ ലേഖനം ചര്‍ച്ചയാകുന്നു

ലോകം മാറുന്നതറിയാത്ത, കരയോഗത്തിനു ചുറ്റുമാണ് ഇന്നും ലോകമെന്നു വിചാരിക്കുന്ന കടല്‍ക്കിഴവന്‍മാരുടെ സംഘമായി ഇന്ന് എന്‍.എസ്.എസ്. മാറിയിട്ടുണ്ട്. അവര്‍ക്കു സമൂഹത്തിന്റെ മാറ്റത്തെ കാണാന്‍ കഴിയില്ല. ക്രിസ്ത്യാനിയെയും മുസ്ലിമിനെയും വിമര്‍ശിക്കാന്‍ ഇവിടെ ആളില്ലെന്നാണു സുകുമാരന്‍ നായരുടെ പരാതി. അതാതു സമുദായത്തില്‍നിന്നുള്ളവര്‍ അതു ചൂണ്ടിക്കാട്ടി പുറത്തേക്കു കൊണ്ടുവരുന്നത് സുകുമാരന്‍ നായര്‍ കാണാത്തതുകൊണ്ടാണെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. ഇന്നു സുകുമാരന്‍ നായരോ വെള്ളാപ്പള്ളി നടേശനോ പറയുന്നതു കേട്ട് വോട്ടു ചെയ്യുന്നവരുണ്ടോ എന്ന് രാഷ്ട്രീയ നേതാക്കളും ആലോചിക്കുന്നതു നല്ലതാണെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നവര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഹോംവർക്ക് ചെയ്തില്ല, സ്കൂളിൽ ചെന്നാൽ ശിക്ഷ കിട്ടും, വീട്ടുകാരെ വിളിപ്പിക്കും, തട്ടിക്കൊണ്ടുപോകൽ കഥയുമായി രണ്ട് വിദ്യാർഥികൾ, പ്രതികൾക്കായി എസ്പിയുടെ നേത്യത്വത്തിൽ പ്രത്യേക സംഘം തലങ്ങും വിലങ്ങും പാഞ്ഞു, സമീപത്തുള്ള സിസിടിവികൾ അരിച്ചുപെറുക്കി പരിശോധിച്ചു പക്ഷെ നോ രക്ഷ, ഒടുവിൽ വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോൾ കള്ളി വെളിച്ചത്ത്

pathram desk 6:
Related Post
Leave a Comment