ലാഹോർ: ഫേസ്ബുക്ക് വഴി പാകിസ്ഥാൻ യുവതിയുമായി പ്രണയത്തിലായ ഇന്ത്യൻ യുവാവ് കുടുങ്ങി. യുവാവ് അനധികൃതമായി അതിർത്തി കടന്നതിന് പിന്നാലെ പാക് ജയിലിൽ. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ ബാദൽ ബാബു (30)വാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക് യുവതിയെ വിവാഹം കഴിക്കാനായി പാകിസ്ഥാൻ അതിർത്തി കടന്നത്. തുടർന്ന് യുവതി വിവാഹം കഴിക്കാൻ താതപര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മണ്ഡി ബഹാവുദ്ദീൻ ജില്ലയിൽ വെച്ചായിരുന്നു അറസ്റ്റ്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സന റാണി എന്ന യുവതിയെ തേടിയാണ് ബാദൽ ബാബു അതിർത്തി കടന്നത്. എന്നാൽ രണ്ടര വർഷമായി തങ്ങൾ സുഹൃത്തുകൾ മാത്രമാണെന്നും വിവാഹത്തിന് തനിക്ക് താല്‍പര്യമില്ലെന്നും യുവതി പൊലീസിനെ അറിയിച്ചു. ആഗ്സറ്റിലാണ് ബാദൽ ബാബു യുവതിയെ കാണാൻ വീട് വിട്ടിറങ്ങിയത്. തുടർന്ന് രേഖകളിലാതെ ഇയാൾ അതിർത്തി കടക്കുകയായിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജനുവരി 10 ന് കേസ് വീണ്ടും പരിഗണിക്കും.
സമൂഹമാധ്യമം വഴിയായിരുന്നു യുവതിയുമായി പ്രണയത്തിലായതെന്നും അവരെ നേരിൽ കാണണമെന്ന ആഗ്രഹത്തില്‍ വിസയോ യാത്രാ രേഖകളോ ഇല്ലാതെയാണ് രാജ്യത്തേക്ക് കടന്നതെന്നും ചോദ്യം ചെയ്യലില്‍ ബാദല്‍ ബാബു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. യാത്രാരേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് ഡിസംബർ 27നായിരുന്നു ബാദലിനെ അറസ്റ്റ് ചെയ്തത്.
1946ലെ പാകിസ്താൻ ഫോറിനേഴ്‌സ് ആക്ടിൻ്റെ 13, 14 വകുപ്പുകൾ പ്രകാരമാണ് കേസടുത്തിരിക്കുന്നത്. തുടർന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2025 ജനുവരി 1ന് വീണ്ടും കോടതിയില്‍ ഹാജരാകണം.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പോലീസ് അറസ്റ്റ് ചെയ്ത ശേഷം ബാദല്‍ ബാബു തന്റെ പ്രണയകഥ പോലീസിനോട് പറഞ്ഞു. 21കാരിയായ സന റാണിയുമായി രണ്ടര വര്‍ഷത്തെ ഫെയ്‌സ്ബുക്ക് സൗഹൃദം ഇയാള്‍ക്കുണ്ട്. എന്നാല്‍ ബാദല്‍ ബാബുവിനെ വിവാഹം ചെയ്യാന്‍ താത്പര്യമില്ലെന്നാണ് സന റാണി പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് സനയുടെ വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ടുനല്‍കിയ മൊഴിയാണോ എന്ന് കാര്യത്തില്‍ വ്യക്തതയില്ല.
ബാദൽ മുമ്പ് രണ്ട് തവണ ഇന്ത്യ-പാക് അതിർത്തി കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് മൂന്നാമത്തെ ശ്രമത്തിലാണ് ഇയാൾ പാകിസ്താന്‍ അതിര്‍ത്തി കടന്നത്. മണ്ടി ബഹാവുദ്ദീനിൽ എത്തി യുവതിയെ കണ്ടുമുട്ടുകയും ചെയ്തു. ബാദല്‍ ബാബുവിന്റെ പാകിസ്താനിലേക്കുള്ള അനധികൃത പ്രവേശനം പ്രണയിനിയെ കാണുന്നതിനാണോ അതോ മറ്റെന്തെങ്കിലും പ്രേരണകള്‍ ഉണ്ടോയെന്നാണ് അധികൃതര്‍ അന്വേഷിച്ച് വരികയാണ്.
ഇതാദ്യമായിട്ടല്ല പാകിസ്താന്‍- ഇന്ത്യന്‍ പ്രണയജോഡികളുടെ വാര്‍ത്തകള്‍ ശ്രദ്ധ നേടുന്നത്. നാളുകള്‍ക്ക് മുന്‍പ് അഞ്ജു എന്ന ഇന്ത്യന്‍ യുവതി പാകിസ്താന്‍ യുവാവുമായി പ്രണയത്തിലായി. അഞ്ജു പാകിസ്താനിലെത്തി കാമുകനെ വിവാഹം കഴിച്ച് ജീവിക്കുകയാണിപ്പോള്‍.
കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ നിന്ന് തന്റെ കാമുകനെ തേടി ഇന്ത്യയിലെത്തിയ വിവാഹിതയായ സീമ ഹൈദരും വാര്‍ത്തയായിരുന്നു. പബ്ജി ഗെയിമിങ്ങിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു.
Facebook love UP youth crossed Pakistan border illegally girl says no interest in marriage
Leave a Comment