സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിക്ക് അശ്ലീല സന്ദേശം.., ബീച്ചിൽനിന്ന് കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം…!!! ഡോക്ടറെ തന്ത്രപരമായി ബന്ധുക്കൾ കുടുക്കി..!! പോക്സോ കേസിൽ അറസ്റ്റ്

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിൽനിന്നു കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഡോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയാണു സംഭവം.

കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിക്കു സമൂഹമാധ്യമത്തിലൂടെ അലൻ നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾ ആസൂത്രണം ചെയ്തതു പ്രകാരം ഇന്നലെ രാവിലെ ഡോക്ടറോടു ബീച്ചിലെത്താൻ ആവശ്യപ്പെട്ടു. കണ്ണൂരിൽനിന്ന് അലൻ കാറിൽ ബീച്ച് റോഡിലെത്തി. കുട്ടിയെ ബന്ധപ്പെട്ടപ്പോൾ കടപ്പുറത്തേക്കു വരാൻ പറഞ്ഞു.

ഡോക്ടർ എത്തിയതോടെ കാത്തുനിന്ന ബന്ധുക്കൾ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് വെള്ളയിൽ പൊലീസിനെ വിവരം അറിയിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നു കണ്ടെത്തിയതോടെയാണ് ഇന്നലെ വൈകിട്ടോടെ പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. അലന്റെ കാറും കസ്റ്റഡിയിലെടുത്തു.

ചൈനയില്‍ ആരോഗ്യ അടിയന്തരവസ്ഥ…? വീണ്ടും മഹാമാരി..? എച്ച്എംപിവി, ഇൻഫ്ലുവൻസ എ, കോവിഡ്19 എന്നിവ ഉൾപ്പെടെ ഒന്നിലധികം വൈറസ് ബാധ…!!! ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുന്നതായി റിപ്പോർട്ട്…!!! എന്താണ് എച്ച് എംപിവി?

പലരും പലതരം പുകവലിക്കുന്നുണ്ട്…!! ഉന്നതർ വരെ അതിലുണ്ട്…!!! കൂട്ടുകാർ ഒത്തുകൂടുമ്പോഴുണ്ടാകുന്ന കാര്യമായി കണ്ടാൽ മതി..!!! പ്രതിഭയുടെ മകൻ അറസ്റ്റിലായ സംഭവം വലിയ രാഷ്ട്രീയ വിവാദമാക്കേണ്ടെന്ന് മന്ത്രി

pathram desk 1:
Related Post
Leave a Comment