ഉമ തോമസ് കണ്ണ് തുറന്നു… കൈകാലുകൾ അനക്കി…!!! ചികിത്സാ പുരോഗതിയിലെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കും…

കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോഡ് പരിപാടിക്കിടെ ഗ്യാലറിയിൽനിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി. ഉമ കണ്ണു തുറന്നതായും കൈകാലുകൾ അനക്കിയതായും അവരോട് അടുപ്പമുള്ള വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ പത്തു മണിക്ക് മെഡിക്കൽ ബുള്ളറ്റിൻ വരുമ്പോൾ മാത്രമേ ആരോഗ്യനിലയിലെ പുരോഗതി വ്യക്തമാകൂ. റിനൈ മെഡിസിറ്റിയിൽ വെൻ്റിലേറ്ററിലാണ് ഉമ തോമസ്.

ഡിസംബർ 29നായിരുന്നു അപകടം. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കോർഡ് ലക്ഷ്യമിട്ടു 11,600 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് അപകടം. ഉമ തോമസ് എംഎൽഎ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ശ്വാസകോശത്തിനേറ്റ പരുക്കു ഗുരുതരമായതിനാൽ കൂടുതൽ ദിവസം വെന്റിലേറ്റർ ചികിത്സ വേണ്ടി വന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

മസ്തിഷ്കത്തിലെ പരുക്കുകൾ ഗുരുതരമല്ലെന്നത് ആശ്വാസമാണ്. ശ്വാസകോശത്തിലെ ചതവും രക്തസ്രാവവുമാണു വെല്ലുവിളിയെന്നു റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. മൂക്കിലെ എല്ലിനും വാരിയെല്ലുകൾക്കും നട്ടെല്ലിനും ഒടിവുണ്ട്. കോട്ടയം ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിദഗ്ധോപദേശവും ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്.

ദിവ്യ ഉണ്ണി അടക്കമുള്ളവരെ ചോദ്യം ചെയ്തേക്കും..!!! സംഘാടകരായ മൂന്ന് പേർ അറസ്റ്റിൽ…!!! ഇവൻ്റ് മാനേജ്‌മെൻറ് ഉടമ ഒളിവിൽ…, രക്ഷിതാക്കളെ പറ്റിച്ച് വ്യാപകമായി പണപ്പിരിവ് നടത്തിയവരും കുടുങ്ങും…!! ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത് 43 പോലീസുകാർ മാത്രം..!! അന്വേഷണം വ്യാപിപ്പിക്കുന്നു…!!

നയാപൈസ ചെലവില്ലാതെ കോടികൾ വാരി…!!! 2 കസേരകളും മേശയും മാത്രം…!! മേപ്പാടിയിലെ ചെറിയ കടമുറിയിലെ തട്ടിക്കൂട്ട് സ്ഥാപനം..!! 12,000 നര്‍ത്തകര്‍ക്ക് ഗിന്നസ് റെക്കോർഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്…!!! തട്ടിപ്പ് പുറത്തറിഞ്ഞത് എംഎൽഎ അപകടത്തിൽപെട്ടത് കൊണ്ട് മാത്രം…!!!

pathram desk 1:
Related Post
Leave a Comment