കൃത്യമായ ആസൂത്രണം.., ഫലം കണ്ടുതുടങ്ങി…!! കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്…!! തിങ്കളാഴ്ച മാത്രം വരുമാനം 9.22 കോടി രൂപ…!!! അധിക സര്‍വീസുകളും വാരാന്ത്യ സര്‍വീസുകളും കൃത്യമാക്കി…!!! രാപകല്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിച്ച് ഗണേഷ് കുമാർ…!!!

തിരുവനന്തപുരം: പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിൻ്റെ ഫലമായി കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്. ഈ ആഴ്ചത്തെ ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച (ഡിസംബർ 23) യിലെ വരുമാനം 9.22 കോടി രൂപയാണ്. 2023 ഡിസംബർ മാസം 23ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്. ശബരിമല സ്പെഷൽ സർവീസിനൊപ്പം മറ്റു സർവീസുകളും മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്താണ് നേട്ടം ഉണ്ടാക്കിയത്.

മുന്‍കൂട്ടി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി കൃത്യമായ ആസൂത്രണത്തോടു കൂടി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അധിക സര്‍വീസുകളും വാരാന്ത്യ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്തത് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമായെന്ന് കെഎസ്ആർടിസി വാർത്താകുറിപ്പിൽ അറിയിച്ചു.

തിരുവനന്തപുരം – കോഴിക്കോട് – കണ്ണൂര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ ഏറ്റെടുത്തതും വരുമാന വര്‍ധനയ്ക്ക് കാരണമായി. രാപകല്‍ വ്യത്യാസം ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും സൂപ്പര്‍വൈര്‍മാരെയും ഓഫിസര്‍മാരെയും അഭിനന്ദിക്കുന്നതായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.

മകൻ്റെ പക്കൽനിന്നു കഞ്ചാവ് പിടികൂടിയിട്ടില്ല…!!! ഇല്ലാത്ത വാർത്ത ആഘോഷിച്ചതിൽ അമർഷമുണ്ട്…, പിടിച്ചാൽ അവന്റെ കൂടെ നിൽക്കില്ല… പ്രതികരണവുമായി യു. പ്രതിഭ

രാമേശ്വരത്തേക്ക് വീണ്ടും ട്രെയിന്‍ ഓടും; ഇന്ത്യയിലെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലം തമിഴ്‌നാട്ടില്‍ റെഡി! കപ്പലുകള്‍ വരുമ്പോള്‍ ഉയര്‍ന്നുമാറും; വീണ്ടും പഴയപടിയാകും

pathram desk 1:
Leave a Comment