ഡോക്ടർമാർ തീരുമാനിച്ചത് തിമിര ശസ്ത്രക്രിയ. ഇതിനായി രോഗിയെ തയാറാക്കി നിർത്തി. ഇതിനിടെയിൽ 67 കാരിയായ രോഗിയുടെ കണ്ണുകളിൽ നീല നിറത്തിൽ എന്തോ ഒന്നു കണ്ടു പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. ഒന്നും രണ്ടുമല്ല, 27 കോണ്ടാക്റ്റ് ലെൻസുകളാണ് വയോധികയുടെ കണ്ണിൽ നിന്ന് അവർ പുറത്തെടുത്തത്.
യുകെയിലാണ് സംഭവം. തിമിര ശസ്ത്രക്രിയ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വയോധികയുടെ കൺപോളയ്ക്കുതാഴെ നീലനിറത്തിൽ എന്തോ കണ്ടത്. തുടർന്ന് ഡോക്ടർമാർ വിശദമായ പരിശോധന നടത്തി. കണ്ണിലെ സ്രവംകൊണ്ട് ഒട്ടിപ്പിടിച്ച നിലയിലായിരുന്നു 17 ലെൻസുകളെന്ന് പിന്നീട് ഡോക്ടർമാർ പറഞ്ഞു.
എന്നാൽ സംശയം തോന്നിയ ഡോക്ടർമാർ കണ്ണ് ഒന്നുകൂടെ വിശദമായി പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അതേ കണ്ണിൽ നിന്ന് തന്നെ 10 കോണ്ടാക്റ്റ് ലെൻസുകൾ കൂടി പുറത്തെടുത്തു. അതീവശ്രദ്ധയോടെ സുരക്ഷിതമായി തന്നെ ഡോക്ടർമാർ ലെൻസുകൾ കണ്ണിൽ നിന്ന് നീക്കം ചെയ്തു. വയോധികയ്ക്ക് അനസ്‌തേഷ്യ നൽകിയശേഷമായിരുന്നു ഇത്. അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ ശസ്ത്രക്രിയ രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കുകയും ചെയ്തു.
കാമുകിയെ സന്തോഷിപ്പിക്കാൻ കാമുകൻ വെട്ടിച്ചത് 21 കോടി രൂപ, കാമുകിക്ക് സമ്മാനിച്ചതാകട്ടെ വിമാനത്താവളത്തിനു സമീപം 4 ബിഎച്ച്‌കെ ഫ്‌ളാറ്റ്, ബിഎംഡബ്ല്യൂ കാർ, എസ് യു വി, ബിഎംഡബ്ല്യൂ ബൈക്ക്, ഇതൊന്നും കൂടാതെ ഡയമണ്ട് പതിപ്പിച്ച കണ്ണട
ഓരോ മാസവും മാറ്റുന്ന തരത്തിലുള്ള കോണ്ടാക്റ്റ് ലെൻസാണ് വയോധിക 35 വർഷമായി ഉപയോഗിക്കുന്നത്. കോണ്ടാക്റ്റ് ലെൻസുകൾ എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് കണ്ണിൽ നിന്ന് നീക്കം ചെയ്യണം. കൂടാതെ 30 ദിവസത്തെ ഇടവേളയിൽ ലെൻസ് മാറ്റി പുതിയ ലെൻസ് ഉപയോഗിക്കണം. ചില സമയങ്ങളിൽ ലെൻസ് നീക്കം ചെയ്യാനായി നോക്കുമ്പോൾ അത് കണ്ണിൽ കാണാൻ കഴിഞ്ഞില്ലെന്നും നിലത്തുവീണതാണെന്ന് കരുതിയെന്നും വയോധിക ഡോക്ടർമാരോട് പറഞ്ഞു.
തലയോട്ടിയിൽ സാധാരണയേക്കാൾ ആഴത്തിൽ കണ്ണുകൾ ഉള്ള ‘ഡീപ്പ്-സെറ്റ് ഐസ്’ (Deep-set eyes) എന്ന അവസ്ഥ കാരണമാകാം ഇത്രയധികം ലെൻസുകൾ ഇവരുടെ കണ്ണിൽ സുഗമമായി തങ്ങിനിന്നത് എന്നും അവ കണ്ടെത്താൻ കഴിയാതിരുന്നതുമാണ് ഡോക്ടർമാരുടെ അനുമാനം. അതേസമയം വേദനയോ, അണുബാധയോ പോലുള്ള യാതൊരുവിധ ലക്ഷണങ്ങളും ഇവർക്ക് ഉണ്ടായിരുന്നുമില്ല.
സംഭവം പുറത്തുവിട്ട ഡോക്ടർമാർ കോണ്ടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്നും ഇതൊരു പാഠമാണെന്നും പറഞ്ഞു. അശ്രദ്ധമായി ലെൻസുകൾ ഉപയോഗിക്കുന്നതും കണ്ണുകൾ കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയമാക്കാത്തതും ഇത്തരത്തിലുള്ളതോ, ഗുരുതരമായതോ ആയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
Leave a Comment