‘ഡിഎംകെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ല- ഉ​ഗ്രശപഥവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ, തുടക്കം സ്വന്തം ശരീരത്തിൽ 6 തവണ ചാട്ടവാർ കൊണ്ടടിച്ച്

ചെന്നൈ: തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കുന്നതുവരെ ചെരുപ്പിടില്ലെന്ന ഉ​ഗ്രശപഥവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ഈ ലക്ഷ്യത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ തന്റെ വ്രതം ആരംഭിച്ചു.

കോയമ്പത്തൂരിലെ വീടിന് മുന്നിൽ സ്വന്തം ശരീരത്തിൽ 6 തവണ ചാട്ടവാർ കൊണ്ടടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങിയത്. അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനോടുളള ആദര സൂചകമായി സംസ്ഥാനത്തു ബിജെപിയുടെ ഇന്നത്തെ മറ്റ് പ്രതിഷേധ പരിപാടികൾ റദ്ദക്കി.

48 ദിവസത്തെ വ്രതം പൂർത്തിയായ ശേഷം സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളിൽ ദർശനം നടത്തുമെന്നും കെ അണ്ണാമലൈ പറഞ്ഞു. ഡിഎംകെ സർക്കാർ വീഴും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് ഇന്നലെ അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് സർക്കാരിനെതിരെ പരമാവധി തിരിക്കുകയാണ് അണ്ണാമലൈയുടെ പുതിയ ശപഥം.

ഗവർണർ ആർ എൻ രവി ഇന്ന് ദില്ലിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ബിജെപി സംഘം നേരിട്ട് കണ്ടു വിഷയത്തിൽ പരാതി നൽകും. എന്നാൽ വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിയുമായി സർക്കാരിനു ബന്ധമില്ലെന്നു നേതൃത്വം പ്രതികരിച്ചു.
‌‌ചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചത് മുക്കാൽ മണിക്കൂറോളം, ദൃശ്യങ്ങൾ പകർത്തി പിതാവിനയക്കുമെന്ന് ഭീഷണിപ്പെടുത്തി, പ്രതി മറ്റൊരു പെൺകുട്ടിയേയും പീഡിപ്പിച്ചതായി സൂചന, പ്രതി ഉദയനിധി സ്റ്റാലിനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ട് പ്രതിപക്ഷം, പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതുകണ്ട ആൺസുഹൃത്ത് ഓടിരക്ഷപ്പെട്ടു

pathram desk 5:
Leave a Comment