സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; നടന്മാരായ ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരേ പരാതിയുമായി നടി, ഒരാൾ തരിക്കെതിരെ ലൈം​ഗികാതിക്രമം നടത്തി, മറ്റൊരാൾ ഭീഷണിപ്പെടുത്തി

കൊച്ചി: സീരിയൽ ചിത്രീകരണത്തിനിടെ സീരിയൽ നടിക്കെതിരെ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തിൽ നടന്മാരായ ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരേ നടി നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഒരാൾ തനിക്കെതിരെ ലൈം​ഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം.

ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ തൃക്കാക്കര പോലീസിന് കൈമാറിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുമെന്നാണ് വിവരം.
ക്രിസ്മസിനു കേരളം കുടിച്ചുവറ്റിച്ചത് 152.06 കോടിരൂപയുടെ മദ്യം, മുന്നിൽ ചാലക്കുടി

pathram desk 5:
Related Post
Leave a Comment