ഇന്ത്യൻ സിനിമയിലെ അതികായൻ, ഇന്ത്യൻ സിനിമയിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ വിഖ്യാത സംവിധായകൻ, രാജ്യം ദാദാ സാഹബ് ഫാൽക്കെ പുരസ്കാരവും പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ച സിനിമ പ്രവർത്തകൻ ശ്യാം ബെനെഗൽ (90) അന്തരിച്ചു. തന്റെ 90-ാം പിറന്നാൾ ആഘോഷിച്ച് ഒൻപതു ദിവസങ്ങൾക്കിപ്പുറമാണ് വിട പറഞ്ഞത്. വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ഇതോടെ ശ്യാം ബെനെഗലിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിനാണ് തിരശീല വീഴുന്നത്.
1934 ഡിസംബർ 14-ന് ഹൈദരാബാദിൽ, ഒരു കൊങ്കണി സംസാരിക്കുന്ന കുടുംബത്തിലാണ് ശ്യാം ബെനഗൽ ജനിച്ചത്. കർണാടക സ്വദേശിയായ അദ്ദേഹത്തിൻ്റെ പിതാവ് ശ്രീധർ ബി. ബെനഗൽ ഒരു ഫോട്ടോഗ്രാഫറായിരുന്നു. ഭാര്യ: നീര ബെനഗൽ. മകൾ പിയ ബെനഗൽ. 2006 മുതൽ 2012 വരെ രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
1974-ൽ പുറത്തിറങ്ങിയ ‘അങ്കുർ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. ‘നിശാന്ത്’ (1975), ‘മന്ഥൻ’ (1976), ‘ഭൂമിക’ (1977) തുടങ്ങിയ അദ്ദേഹത്തിൻ്റെ തുടർന്നുള്ള സിനിമകൾ മുൻനിര ചലച്ചിത്ര സംവിധായകൻ എന്ന നിലയിലേക്ക് അദ്ദേഹത്തെ ഉയർത്തി. ‘മാണ്ഡി’ (1983), ‘ത്രികാൽ’ (1985), ‘സർദാരി ബീഗം’ (1996) തുടങ്ങിയ ചിത്രങ്ങളും ഏറെ പ്രശംസ പിടിച്ചുപറ്റിയവയാണ്. 2023-ൽ തിയേറ്ററുകളിൽ എത്തിയ മുജീബ്: ദ മേക്കിംഗ് ഓഫ് എ നേഷൻ ആയിരുന്നു അദ്ദേഹത്തിൻ്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
ഇപിയെ മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മകൊണ്ട്, തിരഞ്ഞെടുപ്പ് സമയത്തും വിവാദങ്ങളുണ്ടാക്കി, തെറ്റു തിരുത്തൽ രേഖ നടപ്പിലായിരുന്നെങ്കിൽ മധു മുല്ലശേരിമാർ ഉണ്ടാകുമായിരുന്നില്ല, മധു നേതാക്കാളെ ടൂർ കൊണ്ടുപോയത് രണ്ടുതരത്തിൽ, മദ്യപിക്കുന്നവർക്ക് ഒന്ന്, മദ്യപിക്കാത്തവർക്ക് വേറൊന്ന്- എംവി ഗോവിന്ദൻ
തന്റെ പന്ത്രണ്ട് വയസിൽ ഫോട്ടോഗ്രാഫറായ പിതാവ് സമ്മാനിച്ച ക്യാമറയിലാണ് അദ്ദേഹം തന്റെ ആദ്യ സിനിമ നിർമ്മിക്കുന്നത്. 1962ൽ ഗുജറാത്തി ഭാഷയിൽ തൻ്റെ ആദ്യ ഡോക്യുമെൻ്ററി ‘ഘേർ ബേത്ത ഗംഗ’ അദ്ദേഹം നിർമ്മിച്ചു. ആദ്യ ഡോക്യുമെൻ്ററി ഒരുക്കി ഒരു ദശാബ്ദത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ ആദ്യ ഫീച്ചർ ഫിലിം പുറത്തെത്തുന്നത്.
തുടക്കം പരസ്യ കമ്പനിയിലെ കോപ്പിറൈറ്ററായിട്ടായിരുന്നു. ആദ്യ ഫീച്ചർ സിനിമയ്ക്ക് ശേഷം വീണ്ടും കുറച്ചു കാലം ഒരു പരസ്യകമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്. ഈ കലയളവിൽ ഡൊക്യുമെന്ററികളും പരസ്യ ചിത്രങ്ങളുമടക്കം 900 ചിത്രങ്ങൾ ചെയ്തു. 1966 മുതൽ 1973 വരെയുള്ള കാലത്ത് ബെനഗൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1967 ൽ അദ്ദേഹമൊരുക്കിയ ‘എ ചൈൽഡ് ഓഫ് ദ സ്ട്രീറ്റ്’ എന്ന ഡോക്യൂമെന്ററി നിരൂപക പ്രശംസനേടിയിരുന്നു.
‘ആന്ധ്രപ്രദേശിൽ നടക്കുന്ന സാമ്പത്തിക-ലൈംഗിക ചൂഷണത്തിന്റെ കഥ പറയുന്ന അങ്കുർ’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ സിനിമ. ഈ ചിത്രം ബെനഗലിനെ പ്രശസ്തിയിലേക്ക് ഉയർത്തി. 1975 ൽ ഏറ്റവും നല്ല രണ്ടാമത്തെ ഫീച്ചർ ഫിലിമിനുള്ള ചലച്ചിത്രപുരസ്കാരം ശ്യാം ബെനഗലിനും ഏറ്റവും നല്ല നടിക്കുള്ള പുരസ്കാരം ഷബാന ആസ്മിക്കും ഈ ചിത്രം നേടിക്കൊടുത്തു.
ഒരു കൂട്ടം ഭൂവുടമകൾ (സമീന്ദാർമാർ) ഒരു അദ്ധ്യാപകന്റെ ഭാര്യയെ തട്ടികൊണ്ടുപോയി ബലാൽസംഗത്തിന് വിധേയമാക്കുന്നതും അവരുടെ ഭർത്താവിന്റെ സഹായത്തിനായുള്ള അഭ്യർഥന അധികാരികൾ ചെവികൊടുക്കാത്തതുമായ അവസ്ഥ ചിത്രീകരിക്കുന്ന കഥയാണ് രണ്ടാമത്തെ ചിത്രമായ ‘നിഷാന്ത്’ പറയുന്നത്.
1976 ലെ ‘മന്തൻ’ ഗ്രാമോദ്ധാരണവും ഗുജറാത്തിലെ ക്ഷീരവ്യവസായത്തിന്റെ പരാധീനതകളാണ് പറയുന്നത്. 48 വർഷങ്ങൾക്കിപ്പുറം ‘മന്തൻ’ ഇക്കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക സ്‌ക്രീനിങ് നടത്തിയിരുന്നു. ഗ്രാമീണർ ട്രക്കുകളിൽ കുട്ടം കൂട്ടമായി തീയേറ്ററിലെത്തി കണ്ട ചിത്രം എന്ന പ്രത്യേകതയും ‘മന്തൻ’ ചിത്രത്തിനുണ്ട്.
ശശി കപൂറിനെ വെച്ച് ബെനഗൽ എടുത്ത ചിത്രമായിരുന്നു ‘ജുനൂൻ’. 1857 ശിപായി ലഹളയുടെ പശ്ചാതലത്തിൽ നടക്കുന്ന വിവിധ ജാതിയിൽ പെട്ടവരുടെ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ശശി കപൂറിനെ തന്നെ നായകനാക്കി മഹാഭാരതത്തെ അടിസ്ഥാനമാക്കി എടുത്തതാണ് ‘കലിയുഗ്’. ഈ രണ്ട് ചിത്രവും വേണ്ടത്ര വാണിജ്യവിജയം നേടിയില്ലെങ്കിലും ഫിലിം ഫെയറിന്റെ ഏറ്റവും നല്ല ചിത്രത്തിനുള്ള പുരസ്കാരം നേടി.
രാഷ്ട്രീയവും വേശ്യാവൃത്തിയും വിഷയമാക്കി ആക്ഷേപ ഹാസ്യ ചിത്രമായി ഒരുക്കിയ ‘മാണ്ഡി’യും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ റെയിൽവെക്കുവേണ്ടി ചെയ്ത ‘യാത്ര’ ടെലിവിഷൻ പരമ്പരയ്ക്കും നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥത്തെ അടിസ്ഥാനപെടുത്തി ചെയ്ത ‘ഭാരത് ഏക് ഖോജ്’ എന്ന പരമ്പരയ്ക്കും നിരവധി ആരാധകരുണ്ടായിരുന്നു.
Leave a Comment