മാ​സ​പ്പ​ടി കേ​സി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ…!!! സി​എം​ആ​ർ​എ​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും പ​ണം ന​ൽ​കി​യ​ത് അ​ഴി​മ​തി മ​റ​യ്ക്കാ​നാ​ണെ​ന്ന് എ​സ്എ​ഫ്ഐ​ഒ കോടതിയിൽ

ന്യൂ​ഡ​ൽ​ഹി: മാ​സ​പ്പ​ടി കേ​സി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി എ​സ്എ​ഫ്ഐ​ഒ കോടതിയിൽ. സി​എം​ആ​ർ​എ​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും പ​ണം ന​ൽ​കി​യ​ത് അ​ഴി​മ​തി മ​റ​യ്ക്കാ​നാ​ണെ​ന്ന് എ​സ്എ​ഫ്ഐ​ഒ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലെ വാ​ദ​ത്തി​നി​ടെ​യാ​ണ് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വുമായി കോടതിയിലെത്തിയത്. ഇ​രു​വി​ഭാ​ഗ​ങ്ങ​ളോ​ടും ത​ങ്ങ​ളു​ടെ വാ​ദ​ങ്ങ​ൾ ഒ​രാ​ഴ്ച​യ്ക്ക​കം എ​ഴു​തി ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

തുടർന്ന് ഹ​ർ​ജി വി​ധി പ​റ​യാ​നാ​യി മാ​റ്റിവച്ചു. സി​എം​ആ​ർ​എ​ല്ലി​ൻറെ ഹ​ർ​ജി നി​ല​നി​ൽ​ക്കി​ല്ലെന്ന് എ​സ്എ​ഫ്ഐ​ഒ കോടതിയിൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണ​ത്തെ ന്യാ​യീ​ക​രി​ച്ച് ആ​ദാ​യ നി​കു​തി വ​കു​പ്പും രം​ഗ​ത്തെ​ത്തി. ആ​ദാ​യ നി​കു​തി സെ​റ്റി​ൽ​മെ​ൻറ് ബോ​ർ​ഡ് ഉ​ത്ത​ര​വ് അ​ന്തി​മ​മ​ല്ല. രേ​ഖ​ക​ൾ കൈ​മാ​റാ​ൻ ഐ​ടി വ​കു​പ്പി​ന് അ​ധി​കാ​ര​മു​ണ്ടെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.

ഇ​തി​നെ കു​റി​ച്ച് കൃ​ത്യ​മാ​യി നി​യ​മ​ങ്ങ​ൾ ഉ​ണ്ടെ​ന്നും ആ​ദാ​യ നി​കു​തി വ​കു​പ്പ് കോ​ട​തി​യെ അ​റി​യി​ച്ചു. സെ​റ്റി​ൽ​മെ​ൻറ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വു​ക​ൾ​ക്കു ശേ​ഷ​വും അ​ന്വേ​ഷ​ണ​മാ​കാം. ഇ​ൻറ​റിം സെ​റ്റി​ൽ​മെ​ൻറ് ബോ​ർ​ഡ് തീ​ർ​പ്പാ​ക്കി​യാ​ലും അ​ന്വേ​ഷി​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്നും എ​സ്എ​ഫ്ഐ​ഒ കോ​ട​തി​യി​ൽ പറഞ്ഞു.

മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗത്തിന് തുല്യമല്ല…!!! ഏറ്റവും ഭയാനകമായ ഒരു പ്രവൃത്തിയാണെങ്കിലും ബലാത്സംഗ കുറ്റമായി കണക്കാക്കാനാവില്ലെന്ന് കോടതി…

 

pathram desk 5:
Related Post
Leave a Comment