കോട്ടയം: ഇട്ടുമൂടാൻ സ്വത്തുണ്ടായിട്ടും സ്വന്തം അനിയനേയും അമ്മാവനേയും കൊലപ്പെടുത്തിയത് 15 സെന്റ് സ്ഥലത്തിനു വേണ്ടി. കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിലെ പ്രതിക്കും കുടുംബത്തിനുമുള്ള സ്വത്തു വിവരങ്ങൾ ഞെട്ടിക്കുന്നത്, പെരിയാർ ടൈഗർ റിസർവ് വനത്തിലെ ഗവിക്ക് സമീപം 600 ഏക്കറിലേറെയുള്ള ഏക സ്വകാര്യഭൂമിയും ഈ കുടുംബത്തിന്റേത്. ഇതിൽ പ്രതി ജോർജ് കുര്യന്റെ പേരിൽമാത്രം 22 ഏക്കറിലേറെ, അച്ഛന്റെ വീതത്തിലുള്ള അവകാശം വേറെയും, ഏരുമേലിയിൽ 16 ഏക്കറിലേറെ റബ്ബർ എസ്റ്റേറ്റ്… ഇങ്ങനെ കോടികൾ വിലവരുന്ന സ്വത്തുക്കൾക്കുടമയായ പ്രതി 15 സെന്റിനുവേണ്ടി നടത്തിയതാണ് കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല 2022 മാർച്ച് 7നാണ് കൊലപാതകം നടത്തിയത്.
കൊലപാതകം മുൻകൂട്ടി നിശ്ചയിച്ച പ്രതി സംഭവത്തിന് തലേന്ന്, നാളെ ചിലത് സംഭവിക്കുമെന്നും അത് പത്രങ്ങളിൽ തലക്കെട്ടാകുമെന്നും സഹോദരിയോടു പറഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. കാഞ്ഞിരപ്പള്ളി പോലീസ് ഇൻസ്‌പെക്ടറായിരുന്ന റിജോ പി. ജോസഫായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
എംആർ അജിത്കുമാർ ‘മിസ്റ്റർ പെർഫെക്റ്റ്’?, ആരോപണങ്ങളിൽ കഴമ്പില്ല, സ്വർണക്കടത്ത് കേസിൽ അൻവറിന് തെളിവ് ഹാജരാക്കാനായില്ല, വിജിലെൻസിനും ഒന്നും കണ്ടെത്താനായില്ല, കവടിയാറിലെ ആഢംബര വീട് നിർമാണം എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്ത്
കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം ഇങ്ങനെ: പ്രതിയായ കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന് (54) , കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്കറിയ (78) എന്നിവരെ സ്വത്തിന്റെ പേരിൽ വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ പേരിൽ 18 കോടിയിലേറെ സ്വത്തുക്കളുണ്ടെന്നാണ് കേസ് വിസ്താരത്തിനിടെ പ്രസിക്യൂഷൻ കോടതിയിൽ അറിയിച്ചത്, എട്ടു കോടിയോളം ബാധ്യതയുണ്ടെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.എസ്. അജയൻ പറഞ്ഞു. മറ്റ് സ്വത്തുക്കൾക്ക് പുറമെ കുടുംബവീട് പുരയിടത്തിൽ രണ്ട് ഏക്കർ 33 സെന്റ് സ്ഥലം പ്രതി അച്ഛനോട് ആവശ്യപ്പെട്ടു. വഴിയുൾപ്പൈട രണ്ട് ഏക്കർ എട്ട് സെന്റ് നൽകുന്നതിന് കൊല്ലപ്പെട്ട രഞ്ജു ഉൾപ്പടെ ആർക്കും എതിർപ്പില്ലായിരുന്നു. എന്നാൽ രഞ്ജു അറിയാതെ രജിസ്ട്രാറെ വീട്ടിലെത്തിച്ച് രണ്ട് ഏക്കർ 33 സെന്റ് സ്ഥലത്തിന് പ്രതി ആധാരം എഴുതിച്ചു. ഈ സ്ഥലത്ത് വില്ലകൾ പണിതു വിൽക്കാനായിരുന്നു ഉദ്ദേശ്യം.
എന്നാൽ ഇത്രയും സ്ഥലം അളക്കുമ്പോൾ കുടുംബവീടിന്റെ മുറ്റംവരെയെത്തുന്നതാണ് രഞ്ജു എതിർപ്പുയർത്താൻ കാരണം. വില്ല പണിതാൽ വീടിനുമുമ്പിൽ കോളനിപോലെയാകുമെന്നും ഇവർ ഉന്നയിച്ചു. 15 സെന്റ് സ്ഥലം വീടിനുപിന്നിൽ മറ്റൊരുസ്ഥലത്ത് കൊടുക്കാനും തയ്യാറായിരുന്നു. ഇത് പ്രതിക്ക് സമ്മതമായില്ല. തുടർന്നാണ് ഇരുവരും തമ്മിൽ തർക്കം രൂക്ഷമായതും വെടിവെപ്പിലെത്തിയതും.
കൊലപാതകം നടത്താൻ കാഞ്ഞിരപ്പള്ളി പ്ലാന്റേഴ്‌സ് ക്ലബ്ബിൽനിന്ന് നിറതോക്ക് കൂടാതെ 50 തിരകളും ബാഗിൽ കരുതിയിരുന്നു. കൊല്ലപ്പെട്ട രഞ്ജു വീട്ടിലേക്കെത്തുന്നതുകാത്ത് പ്രതി വഴിയിൽ ഒളിച്ചുനിന്നു. അനുജനെത്തിയെന്നുറപ്പാക്കിയശേഷം കാറിൽ മുറ്റത്തെത്തി തോക്കുമായി മുറിയിലേക്കുകയറി ഇരുവർക്കും നേരേ നിറയൊഴിക്കുകയായിരുന്നു.
നെഞ്ചിൽ വെടിയേറ്റുവീണ അമ്മാവൻ മാത്യു സ്‌കറിയയുടെ അടുത്തെത്തി നെറ്റിയിൽ ‘പോയിന്റ് ബ്ലാങ്കിൽ’ വെടിവെച്ച് മരണം ഉറപ്പിച്ചു. ഹൃദയത്തിൽ വെടിയേറ്റ് രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജുവിനെ പിന്നിൽനിന്ന് വെടിവച്ചുവീഴ്ത്തി മരിച്ചെന്നുറപ്പാക്കി. വീടിന് പുറത്തിറങ്ങി തൊഴിലാളികളെ തോക്കുചൂണ്ടി വിരട്ടിയോടിച്ചു.
Leave a Comment