പടന്നക്കാട്: കാസർഗോഡ് അറസ്റ്റിലായ ബംഗ്ലാദേശ് പൗരൻ കൊടുംകുറ്റവാളിയും തീവ്രവാദ പ്രവർത്തകനുമെന്ന് അന്വേഷണസംഘം. കഴിഞ്ഞദിവസം അറസ്റ്റിലായ എംബി ഷാദ് ഷെയ്ഖ് അൽഖ്വയ്ദയുടെ സ്ലീപ്പർ സെൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശി തീവ്രവാദിസംഘടനയായ അൻസാറുള്ള ബംഗ്ലാ ടീമിന്റെ സജീവപ്രവർത്തകനുമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ആറുവർഷമായി കാസർഗോഡ് ജില്ല കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ്കാസർഗോഡ് പടന്നക്കാടു നിന്ന് അസം പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇറസ്റ്റിനു ശേഷമാണ് കാസർഗോഡ്പോലീസിന് ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. അസമിൽ നിരവധി ബോംബ് സ്‌ഫോടനക്കേസുകളിലടക്കം ഇയാൾ പ്രതിയാണ്.
കെട്ടിട നിർമാണത്തൊഴിലാളി എന്ന വ്യാജേനയാണ് ഷാദ് ഷെയ്ഖ് ഓരോരുത്തരുമായി ഇടപെട്ടിരുന്നത്. വ്യാജരേഖകൾ ഉപയോഗിച്ച് ഒരു ദേശസാൽകൃതബാങ്കിൽ അക്കൗണ്ടുമെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് എവിടെ നിന്നാണ് സഹായം ലഭിച്ചത് എന്നതിനെപറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഉദുമ, കാസർഗോഡ് ടൗൺ, പടന്നക്കാട് മേഖലകളിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അമ്മുവിന്റെ മരണം വാരിയെല്ലുകൾ പൊട്ടി, തലച്ചോറിലും തലയോട്ടിയുടെ രണ്ടുഭാഗങ്ങളിലും രക്തം വാർന്ന്, പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ പരാതി നൽകി കുടുംബം, പ്രതികളുമായി ചേർന്ന് പ്രൊഫസർ അമ്മുവിനെ മാനസീകമായി പീഡിപ്പിച്ചതായി പരാതി
Leave a Comment