പ്രകൃതിക്കും മനുഷ്യനും ഗുണമുണ്ടാകുന്ന കണ്ടുപിടിത്തം…!! ഉപയോഗിച്ചു മിച്ചംവന്ന പാചക എണ്ണ കളയരുത്! വീട്ടിലിരുന്നു ഡീസലാക്കാം

ഉപയോഗിച്ചു ബാക്കി വന്ന പാചക എണ്ണയുടെ പുനരുപയോഗം ആരോഗ്യം നശിപ്പിക്കും. എന്നാല്‍, അതു വെറുതേ കളയുന്നതു പ്രകൃതിക്കും ദോഷകരമാണ്. പ്രകൃതിക്കും മനുഷ്യനും ഗുണമുണ്ടാകുന്ന കണ്ടുപിടിത്തമാണ് ഇപ്പോള്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത്.

പാചകയെണ്ണയെ ജൈവ ഡീസലാക്കി മാറ്റാമെങ്കിലും നിലവില്‍ അത് ഉയര്‍ന്ന താപനിലയിലാണ്. കൂടാതെ ഗ്ലീസറിന്‍, സോപ്പ് എന്നിവയും ഉപോല്‍പന്നങ്ങളായി ഉണ്ടാകുന്നു. ഇവയെല്ലാം ശുദ്ധീകരിക്കുന്നതിനും മറ്റുമായി ധാരാളം ഊര്‍ജവും പണവും ചെലവാകുന്നു. എന്നാല്‍, ബാക്കി വന്ന പാചക എണ്ണയെ കുറഞ്ഞ താപനിലയില്‍ ജൈവഡീസലാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ്.

അമേരിക്കയിലെ സാന്റ ക്രൂസ സര്‍വകാലാശാലയിലെ രസതന്ത്ര ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി ജേണല്‍ എനര്‍ജി ആന്‍ഡ് ഫ്യുവല്‍സ് എന്ന പ്രസിദ്ധീകരണത്തിലാണ് ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. റസ്റ്ററന്റില്‍ നിന്നും ശേഖരിച്ച പാചകയെണ്ണ, സോയബീന്‍ എണ്ണ, ചോളത്തിന്റെ എണ്ണ, മൃഗക്കൊഴുപ്പ് എന്നിവയിലാണിവര്‍ പരീക്ഷണം നടത്തിയത്. സോഡിയം ടെട്രോമീതോക്‌സീബോറോറ്റ് എന്ന രാസവസ്തുവാണ് ഇതിനായി ഉപയോഗിച്ചത്. ഇത് പാചകയെണ്ണയെ ജൈവഡീസലാക്കി മാറ്റാന്‍ സഹായിക്കുന്നു. പണവും ഊര്‍ജവും സമയവും ഈ കണ്ടുപിടിത്തതിലൂടെ ലാഭിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ നേട്ടം.

40 ഡിഗ്രി സെല്‍ഷ്യസിന് താഴ്ന്ന താപനിലയില്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ രാസപ്രവര്‍ത്തനം നടന്നു. ഉപോല്‍പന്നങ്ങള്‍ ഖരാവസ്ഥയിലായിരുന്നതിനാല്‍ വേര്‍തിരിച്ചെടുക്കാനും എളുപ്പമായിരുന്നു. പാചകയെണ്ണയുടെ 85 ശതമാനത്തെയും വ്യവസായികാവശ്യത്തിനായി മാറ്റിയെുക്കാന്‍ കഴിഞ്ഞു. ഈ പ്രവര്‍ത്തനത്തിന് ഒരു റിഫൈനറി വേണമെന്നാവശ്യമില്ല. ഒരു ഫാമിലും ഇത് പ്രവര്‍ത്തിപ്പിക്കാം എന്നാണ് ഇതിന് നേതൃത്വം നല്‍കിയവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

അമേരിക്കയില്‍ 3 ലക്ഷം ബാരല്‍ ഡീസലാണ് 2022ല്‍ ഒരു ദിവസം ഉപയോഗിച്ചിരിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നത്. ഇത് രാജ്യത്തെ ആകെ ഊര്‍ജ ഉപഭോഗത്തിന്റെ 75% ആണ്. അമേരിക്കയിലെ ഗതാഗതമേഖലയില്‍ 2002ല്‍ ഉപയോഗിച്ച ആകെ ഊര്‍ജ വിഭവങ്ങളില്‍ 6 ശതമാനം മാത്രമാണ് ജൈവ ഇന്ധനങ്ങള്‍. സസ്യയെണ്ണയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഡീസല്‍ പുനരുപയോഗിക്കുന്നതാണ്. ഇപ്പോള്‍ അമേരിക്കയില്‍ ഉപയോഗിക്കുന്ന 60 ശതമാനം ജൈവഡീസലും സോയാബീന്‍ എണ്ണയില്‍ നിന്നാണ് ഉല്‍പാദിപ്പിക്കുന്നതാണ്.

 

pathram desk 6:
Leave a Comment